ഇന്ദുലേഖമുതൽ പറങ്കിമല വരെ – മധുരമുള്ള പ്രിയോര് മാങ്ങയോടുള്ള പ്രിയംപോലെ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

sponsored advertisements

sponsored advertisements

sponsored advertisements

10 March 2023

ഇന്ദുലേഖമുതൽ പറങ്കിമല വരെ – മധുരമുള്ള പ്രിയോര് മാങ്ങയോടുള്ള പ്രിയംപോലെ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

ഗെഹീനയിലെ വിലാപങ്ങൾ
ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ
രാത്രി കിടന്നപ്പോൾ എന്നത്തേയുംപോലെ വളരെ വൈകിയിരുന്നു . അവളും ഉറങ്ങിയിരുന്നു അല്പം മുൻപേ . അയാൾ എന്നും അങ്ങനെ . ഉറക്കത്തിൽ മാത്രമല്ല മറ്റ് ചുരുക്കം ചില കാര്യങ്ങളിൽ അല്പം സാവധാനം , ജീവിതത്തിലുടനീളം . ചില്ലറ കുഴപ്പങ്ങളിലെല്ലാം ചാടിച്ചിട്ടുണ്ട് സാവധാനം എന്ന കോംപ്ലിക്കേറ്റഡ് ആയ ഈ പ്രതിഭാസം .
ഓരോ ദിവസവും ഓരോ നുവാൻസുകൾ , ഉറക്കം പാതിരാവിലേക്കു മാറ്റിവയ്ക്കുന്നതിനു . കിടക്കുന്നതിനു മുന്നോടിയായി യു ട്യൂബിൽ അളിയൻസു കണ്ടതിനു ശേഷം മറ്റൊരു നുവാൻസും അറിയാതെ .
. തങ്കമെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു പത്രോസ് , അയാളെ ഓർപ്പിക്കുന്നതു ഡ്രൈവർ നായരുടെ രണ്ടാഭാര്യ ജാനമ്മയെ . ജാനമ്മക്കല്പം ഉയരക്കൂടുതൽ ഉണ്ടായിരുന്നെന്ന് മാത്രം . അതെ നടത്തം അതെ വശ്യമായ പുഞ്ചിരി . ദീർഘകാലം വീട്ടിൽ ഡ്രൈവർ ജോലി ചെയ്ത നായരും , വല്ലപ്പോഴുമൊക്കെ നായരേ കാണാൻ വന്നിരുന്ന ജാനമ്മയും . തന്റേടിയും ആർക്കും വഴങ്ങി കൊടുക്കാതിരുന്ന ജാനമ്മയെ കാണാൻ ഒരാനച്ചന്തമുണ്ടായിരുന്നു . ഗ്രാവലിട്ട റോഡിലൂടെ ജമ്പറും ലുങ്കിയുമുടുത്തു വേഗത്തിൽ നടന്നുവരുന്ന ജാനമ്മയുടെ നേരെ ചൂളമടിക്കുന്ന റോഡുപണിക്കാരും ചെറിയൊരു പുഞ്ചിരിയോടെ നടന്നകലുന്ന അവർക്കും പണിക്കാർക്കും അറിയാമായിരുന്നു , ചൂളമടിയിലൊന്നും വീണുപോകാത്ത ഒരു സവിശേഷത ആ സ്ത്രീയിലെന്നു . അവനു നേരിയ അഭിമാനവും താല്പര്യവുമുണ്ടായിരുന്നു അവരോടു , ഒരിക്കലും എത്തിപറിക്കാനാവാത്ത മധുരമുള്ള പ്രിയോര് മാങ്ങയോടുള്ള പ്രിയം പോലെ . കിട്ടിയാൽ രുചിക്കാമായിരുന്നു .
അളിയൻസിലെ ക്ളീറ്റസിനോടും , തങ്കത്തിന്റെ നാത്തൂൻ ലില്ലിയൊടും , അവരുടെ പ്രിയപെട്ടവരോടും ഒരടുപ്പം അയൽക്കാരെപോലെ . തറവാട്ടിനക്കെരെ തോട്ടരികിൽ താമസിച്ചിരുന്ന അച്ചുകുത്തുകാരന്റെ ഭാര്യയെ ഓർപ്പിക്കുന്ന ലില്ലിയും . തോടിനക്കരെ കുളിപ്പുരയുടെ മറവിൽ നിന്ന് ആംഗ്യം കാണിക്കുന്ന അച്ചുകുത്തുകാരെന്റെ ചെറുപ്പക്കാരിയായ ഭാര്യ . അത്ഭുതത്തോടായാളോർത്തു , എന്തെ താനിങ്ങനെ , ഒരു പക്ഷെ വളർന്ന കുട്ടനാട്ടിലെ കൊച്ചുഗ്രാമകുസൃതികളായിരിക്കും അയാളെ ഓർമിപ്പിക്കുന്നത് ഇത്തരം ലോലമായ ചിന്തകൾ .പരന്നുകിടക്കുന്ന പൊങ്ങ പാടവും , കടന്നംകാടും , വട്ടക്കായലും , തോമ്മായിരവും . ഇതൊക്കെ പാടശേഖരങ്ങൾ . ഇവിടെ മനുഷ്യന് രഹസ്യങ്ങളൊന്നുമില്ല . ഉറക്കെ ഒന്ന് ചുമച്ചാൽ വെള്ളക്കെട്ടിനുമുകളിലൂടെ അങ്ങകലെ വരെ കേൾക്കാമത് . തെറിപ്പാട്ടുകളും , നടീൽ പാട്ടുകളും എപ്പോഴും എന്നും എവിടെയും .അഹോയ്‌ പൂഹോയ് വിളികളും , വള്ളപ്പാട്ടുകളും , ഭജനകളും ശരണംവിളികളും , അമ്പലപ്പാട്ടുകളും പള്ളിപെരുന്നാളുകളും വെള്ളപ്പരപ്പിനുമുകളിൽ . “ രക്ഷകനാം മിശിഹായും മോക്ഷരാഞ്ജി മറിയാവും “ തിത്തോ തിത്തിതെയ്യോ “ ചുണ്ടൻ വള്ളത്തിൽ നടുത്തടിയിൽ നിന്നുയരുന്ന വള്ളപ്പാട്ടുകൾ ഏറ്റുപാടി ഈഴവനും ,നായരും നസ്രാണിയും . അസാധരണവും നിഷ്കളങ്കവുമായ കുട്ടനാടൻ ജീവിതരീതികൾ.
സന്ധ്യവെളിച്ചത്തിൽ തോടുകളിലും ആറുകളിലും തീരം ചേർന്ന് നിന്ന് കുളിക്കുന്ന ചെമ്പിന്റെ നിറമുള്ള പിത്തളയുടെ ഉറപ്പുള്ള ചെറുപ്പക്കാരിപെണ്ണുങ്ങൾ . തടിച്ചുമേദസ്സുള്ള പണക്കാരി കൊച്ചമ്മമാർക്‌ മാത്രം അടച്ച കുളിപ്പുരകളും മറപ്പുരകളും .
കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മനസ്സ് ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിലേക്ക് തിരിച്ചോടി വന്നു . ഒരിക്കൽ കൂടി അയാൾ തിരിച്ചു വന്നിരിക്കുന്നു നാട്ടിലേക്ക് , ഡാളസ്സിലെ ഈ നേരിയ തണുപ്പുള്ള പാതിരാവിലെ ഓർമ്മകളിൽ . നാട്ടിൽ ഷോർട് വിസിറ്റിനു പോയി തിരിച്ചുവന്ന ഓർമ്മകൾ .

എ സി റോഡിൽ തകൃതിയിൽ നടക്കുന്ന ഫ്ലൈ ഓവർ നിർമാണങ്ങൾ . കൂടുതൽ എന്നല്ല എല്ലാവരും ബംഗാളികൾ . ഇന്നുകേരളം ബംഗാളികൾക്കൊരു കൊച്ചു മിഡിൽ ഈസ്റ്റ് . ബംഗാളിൽ ദിവസക്കൂലി 200 രൂപയെങ്കിൽ കേരളത്തിൽ 1000 . അഞ്ചിരട്ടി ശമ്പളം . രണ്ടും മുന്നും ഷിഫ്റ്റുകൾ ചെയ്യുന്നവർ തുടർച്ചയായി .

ബംഗാളിലെ ഏതോ ഉൾനാടൻ ഗ്രാമങ്ങളിൽ ഇവരെയും കാത്തിരുപ്പുണ്ടാകും കരിയിക്കുന്ന ചൂടിൽ നെൽപ്പാടങ്ങളിൽ 100 രുപദിവസകൂലിക്കു പണിയെടുക്കുന്ന പ്രിയപ്പെട്ടവർ . ചെമ്പിന്റെ നിറവും ഇരുമ്പിന്റെ ദൃഢതയുമുള്ള പെൺകിടാങ്ങൾ . ഇവരുടെ മേനികണ്ടു കൊതിതീരാതെ നോക്കുന്ന ബംഗാളി ബാബുമാരും . പ്രതിദിന വീട്ടുചിലവുകൾക്കു ദിവസക്കൂലി തികയാതെ വരുമ്പോൾ ചിലപ്പോഴെങ്കിലും ഇത്തരം കുടവയറന്മാരായ ബാബുമാരുടെ കിടക്കപങ്കിടേണ്ടിവരുന്നു പാതിമനസ്സോടെ ചുരുക്കം ചിലരെങ്കിലും . സ്വന്തം ഭാര്യയുടെ അടിവയറ്റിലെ തടിച്ച ചുളിപ്പുകൾ കണ്ടുമടുത്ത ബംഗാളി ബാബുവിന് അൽപനേരം ഒരു തമാശ . ബിമൽ മിത്രക്കും പൊറ്റക്കാടിനുമൊക്കെ എത്ര ഭംഗിയായി വിവരിക്കുവാൻ കഴിയുമായിരുന്നു ഇത്തരം രംഗങ്ങൾ അയാൾ അസൂയയോടെ ഓർത്തു .
ഇവിടെ ബംഗാളി തൊഴിലാളിയും ആരുടെയൊക്കെയോ കിടക്കകൾ പങ്കിടുന്നുണ്ടാവും കുറ്റബോധമില്ലാതെ . ഇത് പ്രകൃതിയുടെ നിയമം . വിഷമിറക്കുന്ന പാമ്പും ഇണയെത്തേടാറുണ്ടല്ലോ .

ഐഫോൺ പ്രോമാക്സിലൂടെ വിരലുകൾ പരതി . അറിയാതെ ചെന്നെത്തിയത് പരിചിതമായ ചില മുഖങ്ങളിൽ . അമേരിക്കയിലെ പുസ്തകപ്രേമികളുടെ കൂട്ടുകാരിയെ കണ്ടു . സന്തോഷം കൊണ്ട് തിളങ്ങുന്ന ആ കണ്ണുകൾ . കൂടെ അയാളും ഉണ്ടായിരുന്നു മറ്റു ചിലരും . അറുപതുകളുടെ അവസാനത്തിലെ അദേഹത്തിനെ അറിയാമായിരുന്നു അകലങ്ങളിൽ നിന്നും പൊതുവായ സുഹൃത്തുക്കളുടെയും മനസ്സിലൂടെ .
എഴുപതുകളുടെ തുടക്കം മുതൽ ആധുനികതയുടെയും അത്യാധുനികതയുടെയും മറവിലും ഒളിവിലും വായിച്ചുതീർത്ത പുസ്തകങ്ങൾ കൊണ്ടെത്തിച്ചത് മലയാറ്റൂരിന്റെ വേരുകളിലും , ആലുവ സലീമിന്റെ അതിരസമുള്ള കൊച്ചുപുസ്തകങ്ങളിലും . കാമനയും കാമരസങ്ങളും . ആധുനികതയുടെ കാമനകളെ ദുരുപയോയോഗം ചെയ്ത കൊച്ചുപുസ്തകങ്ങൾ ഏങ്ങും എവിടെയും അന്നൊക്കെ . പാഠ്യപുസ്തകങ്ങളെ അകറ്റിനിർത്തിയ പുത്തൻ അറിവിന്റെ മേച്ചിൽപ്പുറങ്ങൾ , ചന്ദുമേനോന്റെ ഇന്ദുലേഖമുതൽ മലയാറ്റൂരിന്റെ വേരുകൾ വായിച്ചു തീർത്തത് അമേരിക്കൻ യാത്രയുടെ തലേ രാത്രീ വരെ .
സക്കറിയയും , പുനത്തിൽ കുഞ്ഞബ്ദുള്ളയും കാക്കനാടനുമൊക്കെ , ഒരു തലമുറയുടേ ചിന്തകളെയും , പ്രണയഭാവനകളെയും മാറ്റിമറിച്ചു എന്ന പറഞ്ഞാൽ അതിശയോക്തിയാകില്ല . എഴുത്തിന്റെ പ്രിയകൂട്ടുകാരിയുടെ കൂടെ അദ്ദേഹത്തെ , സക്കറിയയെ സൂമിൽ കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല , അലയുടെ പ്രവർത്തകരുടെ ആവേശവും . ആറാം ക്ലാസ്സിൽ വായിച്ച പമ്മന്റെ “ നഴ്സും “ സുരേന്ദ്രന്റെ “ കാട്ടുകുരങ്ങിലെ “കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞുവന്നു , പേരറിയാത്ത കഥാപാത്രങ്ങൾ .
ലോ കോളേജിലെ പിള്ളേരെ എംജി റോഡിലൂടെ നേക്കഡ് ആയി ഓടാൻ പ്രേരിപ്പിച്ച “ ലാസ്റ് ടാംഗോ ഇൻ പാരിസ് “ ലെ ബ്രാൻഡോയുടെയും പെൺകുട്ടിയുടെയും പ്രണയപ്രകടനങ്ങൾ . പെണ്ണിന്റെ നഗ്‌ധ സൗന്ദര്യത്തെ , കാമനകളെ , പ്രണയലീലകളെ സിനിമയിലൂടെ കാണാൻ “ ലാസ്‌റ് ടാംഗോ ഇൻ പാരിസ് “ മൂവീ കേരളത്തിലെ തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കാത്തതിലുള്ള പ്രതിക്ഷേധമായിരുന്നു , അവരുടെ തെരുവിലൂടെയുള്ള സ്ട്രിപ്പ് നേക്കഡ് ഓട്ട പ്രതിക്ഷേധങ്ങൾ . ഒതുക്കിപിടിപ്പിച്ച , അടക്കിപ്പിടിപ്പിച്ച , തെറ്റെന്നു സമുദായവും മതവും വിധികല്പിച്ച ആണ് പെൺ സുഹൃത്ത് ബന്ധങ്ങളുടെ കെട്ടുകൾ അഴിയുകയായിരുന്നു . വുഡ്സ്റ്റോക്കിലെ ഹിപ്പിയിസം പടിഞ്ഞാറുനിന്ന് കിഴക്കോട്ടും ,പതിയെ തുടങ്ങിയവസാനമൊരു കാറ്റ് തീപോലെ പടർന്നു .
അമ്മാളുക്കുട്ടി കൊലക്കേസും വിമോചനസമരവുമൊക്കെ സ്ത്രീയെ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു .

കൊച്ചിയിലും പരിസരങ്ങളിലും കൊച്ചു കൊച്ചു വീടുകൾ , ചിലതൊക്കെ പൊങ്ങിയ പനമ്പ് മതിലുകൾ കെട്ടി മറച്ചെടുത്തു . ആവശ്യക്കാരേറിവന്നു , പരിണയങ്ങൾക്കു വേണ്ടിയും മനുഷ്യമാംസകച്ചവടത്തിന് വേണ്ടിയും . പ്രണയത്തിനു വിലപേശലുകൾ,ആധുനികതക്കുപരി, വൈകിയെങ്കിലും , ഒഴിവാക്കാൻ പറ്റാത്ത ഇൻഡസ്ട്രിയൽ റെവല്യൂഷൻസും , നഗരങ്ങളിലെ ആൾക്കൂട്ടങ്ങളും , പ്രണയസംഗമങ്ങൾക്കു കച്ചവട സാദ്ധ്യതകൾ വർധിപ്പിച്ചു . പള്ളിപ്പെരുനാളുകളിലും ഉത്സാവപ്പറമ്പുകളിലും കിട്ടിയിരുന്ന ഇഞ്ചിമുട്ടായികൾക്കും സര്ബത്തിനും പകരം , കത്തിയേറുകളും കാബറെ നൃത്തങ്ങളും .

എം ടി യുടെ മുറപെണ്ണിൽ നിന്നും കാക്കനാടിന്റെ പറങ്കിമലയിലേക്കുള്ള യാത്ര പെട്ടെന്നായിരുന്നു .
അവളറിയാതെ കിടക്കയുടെ ഇങ്ങേ തീരത്തു ഒരു മാർജാരനെപ്പോലെ പതുങ്ങി നടന്നു ചെന്ന് ഓരം ചെറികിടന്നപ്പോൾ മനസ്സിലൊരു കുറ്റബോധം .
ഡയസപാം 2 മില്ലിഗ്രാം നൽകിയ ആലസ്യത്തിൽ മയങ്ങിയുറങ്ങുമ്പോഴും അയാൾക്കറിയാമായിരുന്നു , സ്വപ്നങ്ങൾ കണ്ടാവും ഉണരുകയെന്നു .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ