ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ; ബിഷപ്പ് മാർ ജോയി ആലപ്പാട്ട് (ജോസ് കണിയാലി)

sponsored advertisements

sponsored advertisements

sponsored advertisements

1 October 2022

ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ; ബിഷപ്പ് മാർ ജോയി ആലപ്പാട്ട് (ജോസ് കണിയാലി)

ജോസ് കണിയാലി

ചിക്കാഗോ:ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ.ബിഷപ്പ് മാർ ജോയി ആലപ്പാട്ട്.പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളുടെ നിറവിൽ ചിക്കാഗോ മാർത്തോമ്മാ സ്ലീഹാ കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ചുമതലയേറ്റു .കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾ വിശ്വാസ സമൂഹത്തിനു നവ്യാനുഭവമായി .
രാവിലെ ഒൻപത് മണിക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം ആരംഭിച്ചു .മാർത്തോമ്മാ സ്ലീഹാ കത്തിഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു .പ്രദക്ഷിണത്തിന് അണിനിരന്ന മെത്രാൻമാരെയും വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠവിദ്യാത്ഥികൾ പേപ്പൽ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരന്നത് ഭക്തി നിർഭരമായ കാഴ്ച ആയിരുന്നു .രൂപതയെക്കുറിച്ചും, മാർ ജോയി ആലപ്പാട്ടിനെക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറയും , ഷാരോൺ തോമസും വിവരിച്ചു .വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ സ്വാഗതം ചെയ്തു .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിച്ചു .രൂപതാ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി .തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികർ ആയി . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറഞ്ഞു .തുടർന്ന് ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസകൾ അറിയിച്ചു .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദിപറഞ്ഞു .മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ഗായകസംഘം തിരുകർമങ്ങൾ ഭക്തിനിർഭരമാക്കി .ജനറൽ കൺവീനർമാരായ വികാരി ജനറാൾമാർ ഫാ .തോമസ് കടുകപ്പിള്ളിൽ,ഫാ .തോമസ് മുളവനാൽ ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നിരവധി സബ് കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു .ജോർജ് കുട്ടി അമ്പാട്ടിന്റെ നേതൃത്വത്തിലുള്ള മീഡിയ കമ്മിറ്റി മാധ്യമ പ്രവർത്തകർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു .