ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

sponsored advertisements

sponsored advertisements

sponsored advertisements

9 April 2022

ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ടെറൻസൺ തോമസ്
(മുൻ ഫൊക്കാന ജനറൽ സെക്രട്ടറി )

ന്യൂയോർക്ക്: ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യവും, അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫൊക്കാന പ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ജോയി ഇട്ടന്റെ തീരുമാനം .

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,കമ്മറ്റി മെമ്പറായും, ട്രഷറർ , എക്സി . വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു.,യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ , മലങ്കര ടിവി കോര്‍ഡിനേറ്റര്‍ആയും , യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗമായും , മലങ്കര ഓർത്തഡോക്സ് സഭയുടെ കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബർ, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി. സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.

ജോയി ഇട്ടന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ
ഒരു പ്രവർത്തനം സംഘടനക്കു വേണ്ടി കാഴ്ചവെക്കുകയും, പ്രവര്‍ത്തന ലാഭമുണ്ടാകുകയും ചെയിതു . അസോസിയേഷന്റെ പ്രവർത്തനത്തെ അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ ജോയി ഇട്ടന്റെ പ്രവർത്തനത്തിന് സാധിച്ചിട്ടുണ്ട്.

ഫൊക്കാനയെ പുതിയ പ്രവർത്തന ശൈലിയിലുടെ ജനഹൃദയങ്ങളിലേക്ക്‌ ആകര്‍ഷിക്കത്തക്ക വിധത്തില്‍ മാറ്റം വരുത്തി അടുത്ത രണ്ട് വർഷത്തെ സംഘടനാപ്രവർത്തങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് ഒരു ജനകീയ സംഘടനായായി വളർത്തി എടുക്കുക എന്നതാണ് ലക്‌ഷ്യം. ഫോക്കനയുടെ ഇപ്പോൾ നടക്കുന്ന പോലെ ഒരു പ്രവർത്തനം തുടർന്നും ഉണ്ടാകുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ജനസമ്മതരാകുന്നത്‌. അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുടെ കലാശ കൊട്ട്‌ അയിരിക്കണം കണ്‍വന്‍ഷന്‍ .

സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരുമെന്നും എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച്‌ മലയാളി സംഘടനകളെ, പ്രത്യേകിച്ച്‌ ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയിലായിരിക്കും ഇനിയുള്ള ഫൊക്കാനയുടെ പ്രയാണം എന്നും ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ജോയ് ഇട്ടന്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും .നിര്‍ദ്ധനരായ യുവതികളുടെ വിവാഹ ചിലവുകള്‍ വഹിച്ചിട്ടുണ്ട്,. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ധന സഹായവും നല്‍കി വരുന്നു. സാമൂഹ്യപ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ജോയി ഈട്ടന്റെ പ്രവർത്തന മികവ് ഫൊക്കാനയുടെ വളർച്ചക്ക് ഉപകാരപ്രദം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.

ജോയി ഇട്ടൻ