പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും പിഴയും വിധിച്ച് ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ കോടതി

sponsored advertisements

sponsored advertisements

sponsored advertisements

7 April 2022

പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും പിഴയും വിധിച്ച് ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ കോടതി

കോട്ടയം: പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധിയുമായി ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

എരുമേലി ചെറുവേലി വില്ലേജിലെ 53 കാരന്‍ സോമന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. 2016-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെണ്‍കുട്ടിയാണ് സോമന്‍ നിരവധി തവണ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ കുട്ടി പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എരുമേലി എസ്എച്ച്ഒ ആയിരുന്ന മനോജ് മാത്യു ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ ആണ് കേസില്‍ നിര്‍ണായകമായത്.