കെ.എ തോമസ് ഡാലസിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

17 August 2022

കെ.എ തോമസ് ഡാലസിൽ അന്തരിച്ചു

ഷാജീ രാമപുരം

ഡാലസ്: പത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസ് (ജോർജ്‌കുട്ടി 75) ചൊവ്വാഴ്ച്ച വൈകിട്ട് ഡാലസിലുള്ള സ്വവസതിയിൽ നിര്യാതനായി.കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1971 ഡിസംബറിൽ അമേരിക്കയിൽ കുടിയേറി. ഡാലസിലെ പ്രമുഖ ഹോസ്പിറ്റൽ ആയ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി മാനേജർ ആയി വിരമിച്ചു. ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്.

തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗമായ റിട്ട.രജിസ്ട്രേഡ് നേഴ്‌സ് ശോശാമ്മ തോമസ് ആണ് ഭാര്യ. അമേരിക്കയിൽ നിന്ന് ആദ്യമായി മാർത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ച റവ.റോയ് തോമസ് ആണ് ഏക മകൻ. ഡോ.ഫെയ് സൈമൺ ഏക മകളും. ഡോ. റേച്ചൽ തോമസ്, ഡോ.വിനു സൈമൺ എന്നിവർ മരുമക്കളുമാണ്.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാന്റെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ പിന്നീട്.

കെ.എ തോമസ്