കെ ആര്‍ ഗൗരിയമ്മയുടെ വേർപാടിന് ഒരു വയസ്സ്; വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’ യുടെ പ്രകാശനം ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 May 2022

കെ ആര്‍ ഗൗരിയമ്മയുടെ വേർപാടിന് ഒരു വയസ്സ്; വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’ യുടെ പ്രകാശനം ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ഇന്ന് ഒരു വയസ്സ്. യുവസംവിധായകന്‍ അഭിലാഷ് കോടവേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വീഡിയോ ഗസല്‍ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു’
കലൂര്‍ ലെനിന്‍ സെന്‍ററില്‍ നടന്ന ചടങ്ങിൽ, സംവിധായകൻ അഭിലാഷ് കോടവേലി’ സി.പി.ഐ.എം എരിയാ സെക്രട്ടറി സി.എൻ.മണി,നഗരസഭാ കൗൺസിലർ അഷിത യാഹിയ, ഗസൽ ഗായകൻ രഞ്ജിത്ത് സുരേന്ദ്രൻ, കോ-ഓർഡിനേറ്റർ -ഹരീഷ്.എസ്. എന്നിവർ പങ്കെടുത്തും.
ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് ഗസല്‍
രൂപത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്ക്കാരത്തിന്‍റെ വീഡിയോയാണ് പ്രകാശിപ്പിച്ചത്. പ്രമുഖ ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രനാണ് ആല്‍ബ
ത്തിന് സംഗീതവും ആലാപനവും നിര്‍വ്വഹിക്കുന്നത്. മഹാത്മാഗാന്ധി
സര്‍വ്വകലാശാല കലാതിലകം അമൃതവര്‍ഷ കണ്ണനാണ് വീഡിയോയിലെ നൃത്തം ആവിഷ്ക്കരിക്കുന്നത്. ക്യാമറ-ശ്രീകുമാര്‍ ചേര്‍ത്തല.ഇ.പി.ജയരാജന് ചടങ്ങിൽ അഭിലാഷ് കോട വേലി ഉപഹാരം സമർപ്പിച്ചു.