കേരളത്തിൻറെ വിനാശത്തിന് കെ – റെയിൽ: ഓവർസീസ് കോൺഗ്രസ് ചിക്കാഗോ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 April 2022

കേരളത്തിൻറെ വിനാശത്തിന് കെ – റെയിൽ: ഓവർസീസ് കോൺഗ്രസ് ചിക്കാഗോ

ചിക്കാഗോ :കേരളത്തിന് വികസനത്തിനല്ല, അതിലുപരി വിനാശത്തിനുള്ള ഇടതുപക്ഷ സർക്കാരിൻറെ പദ്ധതിയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം വിലയിരുത്തി പ്രസിഡൻറ് പ്രൊഫ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അതിൽ പ്രധാനമായും കെ- റെയിൽ സംബന്ധിച്ച് കേരള സർക്കാരിൻറെ ചെയ്തികളെക്കുറിച്ച് ആയിരുന്നു ചർച്ച . കോൺഗ്രസിനെ വികസനവിരോധികളാക്കുവാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം വിലപ്പോവില്ലെന്നും, വികസന വിരുദ്ധതയുടെ പ്രതിരൂപമാണ് ഇടതുപക്ഷമുന്നണിയെന്നും ഇവർ പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ നടത്തിയിരുന്ന വികസന വിരുദ്ധ പ്രക്ഷോഭങ്ങൾ എല്ലാം മറന്നു പോയൊ എന്നും പ്രസിഡന്റ് അദ്ദേഹത്തിൻറെ അധ്യക്ഷപ്രസംഗത്തിൽ പ്രത്യേകം എടുത്തു ചോദിച്ചു . തദവസരത്തിൽ ചിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോർജ് പണിക്കർ ,ജനറൽ സെക്രട്ടറി ജോഷി വള്ളിക്കളം ട്രഷറാർ ആന്റോ കവലയ്ക്കൽ ,ദേശീയ കോർ കമ്മിറ്റി അംഗം സന്തോഷ് നായർ , ദേശീയ കേരളഘടകം ചെയർമാൻ തോമസ് മാത്യു,എക്സി വൈസ് പ്രസിഡന്റ് സതീശൻ നായർ റിൻസി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്ത-സതീശൻ നായർ