കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഴിഞ്ഞം റെയില്‍ കണക്ടീവിറ്റി പാത 6 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടതുസര്‍ക്കാരാണ് കെറെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു. വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കര്‍ ഭൂമി ആവശ്യമുള്ളതുമായ പദ്ധതിയാണ് വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി പാത, ഇത് 6 വർഷമായിട്ടും പൂർത്തിയാക്കാൻ ഇടതു സർക്കാരിനായില്ല. ആ സ്ഥാനത്താണ് സിൽവർലൈൻ പദ്ധതിയുമായി വരുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാണിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ വമ്പന്‍ പരാജയമായ പിണറായി സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പോലൊരു പദ്ധതി നടപ്പാക്കാനുള്ള കാഴ്ചപ്പാടോ, ഇച്ഛാശക്തിയോ ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച സബര്‍ബന്‍ ലൈന്‍ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. ഇന്ത്യന്‍ റെയില്‍വെ ഏറ്റവുമൊടുവില്‍ പ്രോത്സാഹിപ്പിക്കുന്നതും ഈ പദ്ധതിയെയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി, സബർബന്‍ പദ്ധതി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു,1) യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. നിര്‍മാണ പൂര്‍ത്തിയാകുമ്പോള്‍ സില്‍വര്‍ ലൈന്‍ 2 ലക്ഷം കോടി രൂപ ചെലവു വരുമെന്നു പ്രതീക്ഷിക്കുന്നു. 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 3417 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ ലൈനെതിരേ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയിലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിഎസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റില്‍ സില്‍വര്‍ ലൈനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍ പ്രാഥമിക പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു. തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂര്‍വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും.
ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട്160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുത്താല്‍ 300 ഏക്കറോളം സ്ഥലവും മതിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുംബൈ റെയില്‍ കോര്‍പറേഷന്റെ സഹായത്തോടെ തയാറാക്കിയ സബര്‍ബന്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് അയച്ചുകൊടുത്തു. സബര്‍ബന്‍ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരും (49%) സംസ്ഥാന സര്‍ക്കാരും (51%) ചേര്‍ന്ന് സംയുക്ത സംരംഭത്തിന് (കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷൻ) പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ മുന്നോട്ടുപോകാനായില്ല. റെയില്‍വേയുടെ പിന്മാറ്റം തിരുവനന്തപുരം- ചെങ്ങൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നു സൂചിപ്പിച്ച് റെയില്‍വെ മന്ത്രാലയം കേരളത്തിനു കത്തുനല്‍കിയത് 2017 ഡിസം 7നാണ്. 2014ല്‍ കേന്ദ്രത്തിലും 2016ല്‍ കേരളത്തിലും ഭരണമാറ്റം സംഭവിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം ഉണ്ടായത്. ഇരു സര്‍ക്കാരുകളും താത്പര്യം കാട്ടാതിരുന്നപ്പോള്‍ മാത്രമാണ് റെയില്‍വെ ഇങ്ങനെയൊരു നിലപാട് എടുത്തത്. സിപിഎമ്മിന്റെ റെയില്‍വേ യൂണിയന് തൊഴിലാളികള്‍ പദ്ധതിക്കെതിരേ വന്‍ പ്രചാരണവും നടത്തി. പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന് ഇ. ശ്രീധരന് നല്‍കിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്. വീണ്ടും സബര്‍ബന്‍ എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ നിര്‍മാണച്ചെലവ് താങ്ങാനാവാത്തതാണെന്നു കണ്ടെത്തിയ റെയില്‍വെ പുതിയ പാതയ്ക്കു പകരം എറണാകുളം- ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ 316 കോടി രൂപ ചെലവില്‍ എറണാകുളം- പൂങ്കുന്നം സെക്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നലിന് അനുമതി തേടി. കൂടുതല്‍ ട്രെയിനുകള്‍ വേഗതയില്‍ ഓടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതു സബര്‍ബന്‍ റെയിലേക്കുള്ള റെയില്‍വെയുടെ ചുവടുമാറ്റമാണ്. വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കര്‍ ഭൂമി ആവശ്യമുള്ളതുമായ വിഴിഞ്ഞം റെയില്‍ കണക്ടീവിറ്റി പാത 6 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിവില്ലാത്തവരാണ് 2 ലക്ഷം കോടി രൂപ ചെലവും 530 കിമീ ദൈര്‍ഘ്യവും 3417 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുമായ കെ റെയില്‍ പദ്ധതി 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.റെയില്‍ കണക്ടീവിറ്റിക്കായുള്ള വിശദ പഠന റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷന്റെ സഹായത്തോടെ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നതു മാത്രമാണ് ഏക നേട്ടം. എന്നാല്‍ ഇതിന് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഇതുവരെ സാധിച്ചില്ല. 1070 കോടി രൂപയാണ് പദ്ധതി ചെലവ്. ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിവയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ഡിപിആര്‍ പ്രകാരം 16.2 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 9 കിമീ തുരങ്കം ഉള്‍പ്പെടെ 10.7 കിമീ ആണ് പാതയുടെ നീളം.
2) വിഴിഞ്ഞം റെയില്‍ പാതയുടെ പുരോഗതി വിലയിരുത്തുവര്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എത്ര ബാലിശവും അപ്രായോഗികവുമാണെന്നു വ്യക്തം. ഈ പദ്ധതിക്ക് ഒരു കല്ലെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് വയ്ക്കാന്‍ കഴിയുമോ എന്നുപോലും സംശയമാണ്. വിഴിഞ്ഞം പദ്ധതിയുടെ വിജയത്തിന് റെയില്‍പാത അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതി തന്നെ സമയക്രമം തെറ്റിച്ചുമുന്നോട്ടു പോകുകയാണ്. 2019 ഡിസം 3നു പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് പല തവണ സമയം പുന:ക്രമീകരിച്ചു നല്കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഏറ്റവും നല്ല ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതിയുടെയും അതോടൊപ്പമുള്ള വിഴിഞ്ഞം റെയില്‍ പാതയുടെയും ഇപ്പോഴെത്ത അവസ്ഥ.
3) യുഡിഎഫ് സര്‍ക്കാര്‍ 6,728 കോടിയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകള്‍ക്ക് ടെണ്ടര്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള ഇടക്കാല കസള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയമിച്ചു. കേന്ദ്രാനുമതിക്ക് ഡിപിആര്‍ സമര്‍പ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് രൂപീകരിക്കുകയും പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയെ പൂര്‍ണമായി അവഗണിച്ചു.
4) 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഒച്ചുപോലെ ഇഴയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ച പദ്ധതി 2021 അവസാനത്തോടെ പൂര്‍ത്തികരിക്കേണ്ടതാണ്. 1531 കോടി രൂപയാണ് ചെലവ്. 30,000 ഓഫീസുകളില്‍ 7696 ഓഫീസുകളില്‍ മാത്രമാണ് ഇതുവരെ കെ ഫോണ്‍ എത്തിയത്. ഇതില്‍ 1549ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ളത്. 26410 കിമീ കേബില്‍ സ്ഥാപിക്കേണ്ട സ്ഥാനത്ത് പൂര്‍ത്തിയായത് 7932 കി.മീ മാത്രം.
5) 2016-17 ബജറ്റില്‍ 500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ചതാണ് അഴീക്കല്‍ തുറമുഖ പദ്ധതി. ആറു വര്‍ഷം കഴിഞ്ഞിട്ടും ഡിപിആര്‍ പോലും തയാറാക്കാന്‍ സാധിച്ചില്ല. 6) കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രുവരിയില്‍ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ സിപിഎം വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. 4000 മീറ്റര്‍ റണ്‍വെ വേണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം.
6 വര്‍ഷം കഴിഞ്ഞിട്ടും ആദ്യം ഉണ്ടായിരുന്നതില്‍ നിന്ന് ഒരടിപോലും റണ്‍വെയുടെ നീളം കൂട്ടാന്‍ പിണറായി സര്‍ക്കാരിനു സാധിച്ചില്ല. കണ്ണൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഒരു റോഡ് പണിയാന്‍ പദ്ധതിയിട്ടെങ്കിലും സര്‍വെ നടത്താന്‍ പോലും സിപിഎം എംഎല്‍എമാര്‍ സമ്മതിച്ചില്ല.
7) യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 19 ഓട്ടോണമസ് കോളജ് അനുവദിച്ചതിനെതിരേ വന്‍ പ്രക്ഷോഭം നടത്തിയ സിപിഎം 3 എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ക്ക് ഓട്ടോണമസ് പദവി നല്കി മലക്കം മറിഞ്ഞു. രാജ്യത്ത് 500ല്‍ അധികം സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് യുഡിഎഫ് കേരളത്തില്‍ ഇത് അനുവദിച്ചത്. പരിശോധനയ്ക്കെത്തിയ യുജിസി ടീമിനെ തടഞ്ഞും ഉന്നതവിദ്യാഭ്യാസ കൗസില്‍ അധ്യക്ഷന്‍ ടിപി ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയുമൊക്കെയാണ് അന്ന് സിപിഎം സമരം നടത്തിയത്. പ്രൈവറ്റ് യൂണിവേഴ്സിറ്റിക്കെതിരേ ഉറഞ്ഞുതുള്ളിയ സിപിഎം ഇപ്പോള്‍ ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വച്ചത് പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ക്ക് അനുവാദം നല്കുന്നതിനു മുന്നോടിയാണ്.
8) കേരളത്തില്‍ 5 മെഡിക്കല്‍ കോളജുകള്‍ മാത്രമുണ്ടായിരുന്നത് എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്നു തത്വത്തില്‍ തീരുമാനിച്ച് യുഡിഎഫ് പ്രവര്‍ത്തിച്ചു. മഞ്ചേരി, പാലക്കാട്, ഇടുക്കി എിവിടങ്ങളില്‍ പുതിയതു തുടങ്ങി. സഹകരണമേഖലയിലുള്ള പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകളും ഇഎസ്ഐയുടെ കീഴിലുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളജും ഏറ്റെടുത്തു. യുഡിഎഫ് തുടക്കമിട്ട കാസര്‍കോഡ്, വയനാട്, കോന്നി മെഡിക്കല്‍ കോളജുകളുമായി മുന്നോട്ടുപോകാന്‍ ഇടതുസര്‍ക്കാരിനു സാധിച്ചില്ല.
9) നീണ്ട നിയമയുദ്ധത്തിനുശേഷം സുപ്രീംകോടതി 2017ല്‍ നല്കിയ വിധി പ്രകാരമുള്ള നഷ്ടപരിഹാരം 5 വര്‍ഷമായിട്ടും ഇതുവരെ ഭൂരിപക്ഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും നല്‍കിയില്ല. കിടപ്പിലായവര്‍ക്ക് 5 ലക്ഷം രൂപയും മാനസിക വൈകല്യമുള്ളവര്‍ക്ക് 3 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. 6727 പേര്‍ക്ക് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചെങ്കിലും ഇതുവരെ 3014 പേര്‍ക്കുമാത്രമാണ് നല്‍കിയത്. വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ പിണറായി സര്‍ക്കാരിന് എടുത്തു പറയാനൊരു നേട്ടമില്ല. ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയാകട്ടെ ജനവിരുദ്ധവും. സില്‍വര്‍ ലൈന്‍ മെച്ചപ്പെട്ട പദ്ധതിയാണെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. അതിനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.