സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് വി മുരളീധരന്‍

sponsored advertisements

sponsored advertisements

sponsored advertisements

23 March 2022

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് വി മുരളീധരന്‍

ഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് വി മുരളീധരന്‍. കേരള സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കലല്ല സാമൂഹിക ആഘാത പഠനം മാത്രമാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ പേരില്‍ ജനങ്ങളുടെ ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയാണ്. അതിക്രമിച്ച് കയറിയാണ് കല്ലുകളിടുന്നത്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ പൊലീസിനെ ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ നടപടി. ഏകപക്ഷീയമായി സര്‍ക്കാര്‍ നടത്തുന്ന നടപടിക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിലാണെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു.

പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഡിപിആറില്‍ തെറ്റുകളുണ്ടെന്നും വിശദമായ പഠനം ആശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് സര്‍ക്കാരിന്റെ നടപടിയെന്നും മുരളീധരന്‍ പറഞ്ഞു