‘കടുവയിലെ’ പ്രെമോ സോങ് റിലീസായി

sponsored advertisements

sponsored advertisements

sponsored advertisements


5 July 2022

‘കടുവയിലെ’ പ്രെമോ സോങ് റിലീസായി

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’ യിലെ ലെ പ്രൊമോ സോങ്. പാലാ പള്ളി എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുൽ നറുകര ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും ശ്രീഹരി തറയിലും ചേർന്നാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ടീം സോൾ ഓഫ് ഫോക്കിന്റേതാണ് ഗാനം. കടുവ തിയേറ്റർ റിലീസിനായി പൂർണ്ണമായും തയാറാണെന്ന് സൂചിപ്പിക്കുന്നതും ‘മാസ്സ് എന്റർടെയ്നർ’ എന്ന ചിത്രത്തിന്റെ സ്വഭാവത്തെ ഉൾക്കൊള്ളുന്നതുമാണ് പ്രൊമോയുടെ ചിത്രീകരണവും പാട്ടിന്റെ സ്വഭാവവും. ജൂലൈ 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.