കൈനകരി തങ്കരാജ് അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

4 April 2022

കൈനകരി തങ്കരാജ് അന്തരിച്ചു

ആലപ്പുഴ :മുതിർന്ന നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളപുരത്തെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ നടക്കും.പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം, ദി സൌണ്ട് ഓഫ് ഏജ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഹോം എന്ന സിനിമയിലെ ഇംഗ്ലീഷ് സാഹിത്യത്തിൽ അതീവ താത്പര്യമുള്ള കഥാപാത്രമായെത്തിയ നടൻ്റെ പ്രകടനം അത്രമേൽ കൈയ്യടി നേടിയിരുന്നു. കുറച്ചേറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. സിനിമയിൽ വീൽച്ചെയറിലിരിക്കുന്ന കഥാപാത്രമായിട്ടായിരുന്നു കൈനകരി തങ്കരാജ് എത്തിയത്.യഥാർത്ഥ ജീവിതത്തിൽ ഉപയോഗിച്ച് വന്ന വീൽച്ചെയറിലാണ് നടൻ ഹോമിൽ അഭിനയിച്ചത്. ഈമയൌവ്വിൽ പെട്ടിയ്ക്കുള്ളിലെ മൃതദേഹമായിട്ടായിരുന്നു അഭിനയിച്ചതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ കയറിയ കഥാപാത്രങ്ങളിലൊന്ന് അതായിരുന്നു. അത്രമേൽ ഹൃദ്യമായിരുന്നു പ്രകടനം.