കൈരളിടിവി യിൽ “പോസിറ്റീവ് വൈബ്‌സ്” സെപ്റ്റംബർ 3 ന് ആരംഭിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

1 September 2022

കൈരളിടിവി യിൽ “പോസിറ്റീവ് വൈബ്‌സ്” സെപ്റ്റംബർ 3 ന് ആരംഭിക്കുന്നു

ഇന്ത്യാന:കൈരളി ടിവി യു സ് എയുടെ ഇന്ത്യാന ബ്യൂറോയിൽ നിന്ന് “പോസിറ്റീവ് വൈബ്‌സ് @ ഇന്ത്യാന ” സെപ്റ്റംബർ 3 ന് കൈരളി ടി വി യിലും കൈരളി ന്യൂസ് ചാനലിലും സംപ്രേക്ഷണം തുടങ്ങുന്നു. ആദ്യത്തെ എപ്പിസോഡ് കൈരളി ടി വി യുടെ യുസ്‌എ വീക്കിലി ന്യൂസിൽ സെപ്റ്റംബർ 3നിന് വൈകുന്നേരം 7:30(CST) തിനും സെപ്റ്റംബർ 4ലിനു 3:00(CST) മണിക്കും, കൈരളി ന്യൂസ് ചാനലിൽ സെപ്റ്റംബർ 4ലിനു വൈകുനേരം 7:00(CST) മണിക്കും ആണ് സംപ്രേക്ഷണം ചെയ്യുക.ആദ്യ എപ്പിസോഡുകൾ അമേരിക്കൻ ഫോക്കസ് പ്രോഗ്രാമിലും പ്രേക്ഷകർക്ക് കാണാവുന്നതാണ് .. കൈരളി ടി വി യൂ സ് എ യുടെ ഭാഗമായി ഇന്ത്യാനാ സ്‌റ്റേറ്റിൽ നിന്ന് 4 വനിതകൾ അവിടുത്തെ കലാ സാംസ്‌കാരിക ജീവിത്തിന്റെ നേർരേഖ സ്പന്ദനവുമായി ” പോസിറ്റീവ് വൈബ്‌സ് @ ഇന്ത്യാന” എന്ന പേരിൽ പുതിയ പ്രോഗ്രാമൂമായി തുടക്കം കുറിക്കുകയാണ്. വിഡിയോഗ്രാഫി മുതൽ പ്രോഗ്രാം കോർഡിനേഷൻ വരെ വനിതകൾ ചെയ്യുന്നു. മികച്ച പ്രൊഫെഷ്ണൽ ജോലി ചെയ്യുന്ന ഇവർ ,കൂടെ കുടുംബവും കൊണ്ടുപോകുന്നതിനിടയിൽ സമയം കണ്ടെത്തി ചാനലിന്റെ പ്രവർത്തനവും കൊണ്ടുപോകാൻ ആണ് തീരുമാണം. വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ ഷൈന വിപിൻ, ബിന്ദു നായർ, ലക്ഷ്മി നടരാജൻ എന്നിവർ ആണ് കൈരളിടിവിയുടെ ഇന്ത്യാന ബ്യുറോ നയിക്കുന്നത് . ഒരു പക്ഷെ വനിതകൾ മാത്രം ചാനൽ പ്രോഗ്രാം നിർവഹിക്കുന്ന ആദ്യ ന്യൂസ് ബ്യൂറോ ആയി കൈരളിടിവിയുടെ ഇന്ത്യാന ബ്യൂറോ മാറുകയാണ്. പ്രവാസ ജീവിത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും കലകളെയും കലാകാരെൻമാരെയും ഉത്തേജനം നൽകി ജീവിത തിരക്കിനടയിൽ കുറച്ചു സമയം കണ്ടെത്തി കൈരളി ടി യു സ് എ മുൻപോട്ടു പോകാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടയിൽ പല നല്ല പരിപാടികളും കൈരളി ടി വികു വടെക്കെ അമേരിക്കയിലെ മലയാളികൾക്ക് നല്കാൻ കഴിഞ്ഞു (അക്കരക്കാഴ്ച,ഓർമസ്പർശം ഉൾപ്പെടെ )പല സ്റ്റേറ്റുകളിലും കൈരളിയെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിസ്വാർത്ഥരായ അതിന്റെ പ്രവർത്തകരുടെ അർപ്പണം കൊണ്ടാണ് അതിനു കഴിഞ്ഞിട്ടുള്ളത്.പ്രിയ പ്രേക്ഷകരുടെ നിസീമമായാ സഹകരണം ഞങ്ങൾ ഈ പ്രോഗ്രാമിലും പ്രതീക്ഷിക്കുന്നു …കൂടുതൽ വിവരങ്ങൾക്ക് +1 914 954 9586