കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) 2022 ആനുവൽ പിക്നിക് ജൂലൈ 23 ശനിയാഴ്ച

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 July 2022

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) 2022 ആനുവൽ പിക്നിക് ജൂലൈ 23 ശനിയാഴ്ച

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്‌സി : കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആനുവൽ പിക്നിക് ജൂലൈ 23 ശനിയാഴ്ച എഡിസൺ ഫോർഡ്സ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു, ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ കാൻജ് സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്സ് മത്സരങ്ങൾ നടത്തപ്പെടും, വടംവലി അടക്കമുള്ള വിവിധമത്സരങ്ങളിൽ പങ്കെടുക്കുന്ന വിജയികൾക്ക് കാൻജ് ട്രോഫികളും മെഡലുകളുമടക്കമുള്ള സമ്മാനങ്ങൾ നൽകപ്പെടും, ബാർബിക്യു അടക്കമുള്ള പരിപാടികൾ ഡിന്നറോടു കൂടി 8 മണിക്ക് അവസാനിക്കും, പ്രവേശനം പൂർണമായും സൗജന്യമാണ്, പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്) അറിയിച്ചു.

എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.

Plese click the links bellow for more details.

https://www.facebook.com/groups/kanjfamilies/permalink/10160281795408669/?fs=e&s=cl

https://www.kanj.org/event-details/kanj-family-picnic-22?fs=e&s=cl

വാർത്ത : ജോസഫ് ഇടിക്കുള.