കാൻജ് മെഗാ ഓണം ആഘോഷങ്ങൾക്ക് അതിവിപുലമായ കമ്മറ്റി

sponsored advertisements

sponsored advertisements

sponsored advertisements

21 August 2022

കാൻജ് മെഗാ ഓണം ആഘോഷങ്ങൾക്ക് അതിവിപുലമായ കമ്മറ്റി

ജോസഫ് ഇടിക്കുള
ന്യൂ ജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) ഓണം 2022 സെപ്തംബർ 17 ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി നിർദേശിക്കപ്പെട്ട കോർഡിനേറ്റേഴ്സ് ടീമിലേക്ക് നിരവധി പുതുമുഖങ്ങൾ, പീറ്റർ ജോർജ്, ജോർജി സാമുവൽ എന്നിവരെ കൂടാതെ രാജീവ് രാജഗോപാൽ, ജിജേഷ് തോട്ടത്തിൽ, സുനിൽ പോൾ, മീരാ ശ്യാം, സുബിൻ രാജു, സുരജിത് കിഴക്കയിൽ, ടോം വർഗീസ്, മാത്യു അലക്സ്, സുജിത് കാരക്കാടൻ, രാജീവ് മോഹൻ, സിജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഓണാഘോഷങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന വിവിധ കമ്മറ്റികളുടെ നേതൃത്വനിരയിലേക്ക് എത്തുന്നത്,

മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരടങ്ങുന്നു കൺവീനേഴ്‌സ് കമ്മിറ്റിയും പുതിയ കോർഡിനേറ്റേഴ്‌സ് കമ്മറ്റിയുമായിരിക്കും അതിവിപുലമായ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ കാൻജ്‌ എക്സിക്യു്ട്ടിവ് കമ്മിറ്റിയെ സഹായിക്കുന്നത്,

മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് കാൻജ് മെഗാ ഓണം പവേർഡ് ബൈ ഡെയ്‌ലി ഡിലൈറ്റ് മെഗാ ഓണം ആഘോഷങ്ങളുടെ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസിംഗ് കിക്ക് ഓഫ് ഇവൻറ് വെള്ളിയാഴ്ച നടത്തപ്പെട്ടു, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഡെയ്‌ലി ഡിലൈറ്റ് ഫുഡ് പ്രോഡക്ടസ് എന്നീ പ്രമുഖ ബ്രാൻഡുകളാണ് കാൻജിന്റെ ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകർ, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് യു എസ്‌ എ യുടെ ഓപ്പറേഷൻസ് മേധാവി ജോസഫ് ഈപ്പൻ അറിയിച്ചു.

എല്ലാ വർഷത്തെയും പോലെ തന്നെ ഇത്തവണയും ഡെയ്‌ലി ഡിലൈറ്റ് ഫുഡ് പ്രോഡക്ടസ് കാൻജ് ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകരായി എത്തുകയാണെന്ന് പാറയിൽ എക്സ്സ്‌പോർട് അറിയിച്ചു.

ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്ററിൽ സെപ്റ്റെംബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കു വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങൾ വൈകുന്നേരം വരെ നീണ്ടു നിൽക്കും, പഞ്ചാരിമേളത്തോടു കൂടി ആരംഭിക്കുന്ന, മാലിനി നായരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന മെഗാ തിരുവാതിരയിൽ ന്യൂ ജേഴ്സിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം യുവതികൾ പങ്കെടുക്കും, ശേഷം നടക്കുന്ന ഘോഷയാത്രയിൽ മാവേലിമന്നനെയും വരവേറ്റുകൊണ്ട് നൂറു കണക്കിനാളുകൾ ആർപ്പുവിളികളും ചെണ്ടമേളവുമായി പങ്കെടുക്കും, പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന കലാപ്രകടനങ്ങളിൽ ന്യൂ ജേഴ്സിയിലെ അനേകം പ്രതിഭകൾ പങ്കെടുക്കും ശേഷം ഹെഡ്‍ജ് ന്യൂ യോർക്ക് ഷോ 22 രാജേഷ് ചേർത്തല, മിഥുൻ ജയരാജ് എന്നി കലാപ്രതിഭകളുടെ ബാൻഡ് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ഗാനമേളയിൽ അതിഥികളായി മലയാള സിനിമാ താരവും ഗായകനുമായ സിദ്ധാർഥ് മേനോൻ, പ്രമുഖ അഭിനേത്രി കൃഷ്ണ പ്രഭ എന്നിവരും അരങ്ങിലെത്തും.

മിക്കവാറും അടുത്ത ദിവസങ്ങളിൽ തന്നെ എൻട്രി ടിക്കറ്റുകൾ വിറ്റഴിഞ്ഞു തീരുമെന്നും എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ രജിസ്റ്റർ ചെയ്യണമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോർജ്, മുൻ പ്രസിഡന്റ്മാരായ ജിബി തോമസ്, ജയൻ ജോസഫ്, ദീപ്തി നായർ തുടങ്ങിയവർ അറിയിച്ചു,

കാൻജ് ഓണാഘോഷങ്ങളുടെ വിജയത്തിനായി വളരെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഒരു കമ്മറ്റിയുടെ കൂടെ ഒരു മികവുറ്റ കൺവീനേഴ്‌സിന്റെയും കോർഡിനേറ്റേഴ്‌സിന്റെയും ടീം കൂടി എത്തുമ്പോൾ പരിപാടികൾ മികച്ച നിലവാരത്തിലെത്തുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള പ്രത്യാശ പ്രകടിപ്പിച്ചു, എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ റിസേർവ് ചെയ്യണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു,

നോർത്ത് അമേരിക്കയിലെ ഏറ്റവും വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു, കൂടുതൽ വിവരങ്ങൾക്കും സ്പെഷ്യൽ ഡിസ്‌കൗണ്ട് ടിക്കറ്റുകൾക്കും സന്ദർശിക്കുക WWW.KANJ.ORG

കൂടുതൽ വിവരങ്ങൾക്കും സ്പെഷ്യൽ ഡിസ്‌കൗണ്ട് ടിക്കറ്റുകൾക്കും വിളിക്കുക –

ജോസഫ് ഇടിക്കുള – 201-421-5303.
സോഫിയ മാത്യു – 848-391-8460.
ബിജു ഈട്ടുങ്ങൽ – 646-373-2458,
പ്രീത വീട്ടിൽ – 732-586-6636.
വിജേഷ് കാരാട്ട്‌ – 540-604-6287.
വിജയ് കെ പുത്തൻവീട്ടിൽ – 732-789-3032.
നിർമൽ മുകുന്ദൻ – 302-501-0636,
റോബർട്ട് ആന്റണി – 201-508-7755.
ഷിജോ തോമസ് – 732-829-4031.

ബൈജു വർഗീസ് – 914-349-1559.
റോയ് മാത്യു – 908-418-8133.
സ്വപ്ന രാജേഷ് – 732-910-7413.
മാലിനി നായർ – 732-501-8647.

വാർത്ത : ജോസഫ് ഇടിക്കുള.