ചിക്കാഗോ കരിങ്കുന്നം കൂട്ടായ്മയുടെ വാര്‍ഷികവും കുടുംബസംഗമവും 2022 സെപ്റ്റംബര്‍ 25 ഞായറാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

18 September 2022

ചിക്കാഗോ കരിങ്കുന്നം കൂട്ടായ്മയുടെ വാര്‍ഷികവും കുടുംബസംഗമവും 2022 സെപ്റ്റംബര്‍ 25 ഞായറാഴ്ച

മാത്യു തട്ടാമറ്റം

കോവിഡ് എന്ന മഹാമാരിയില്‍ കോലംകെട്ടുപോയ കാലത്തിന്‍റെ ചരിത്രം തിരിത്തിക്കുറിച്ചുകൊണ്ട് അമ്പരപ്പിന്‍റെ ആധിക്യത്തിലും ആശ കൈവിടാതെ കരിങ്കുന്നം എന്ന ഗ്രാമത്തെ നെഞ്ചിലേറ്റുന്ന ചിക്കാഗോയിലും ചിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലുമായി താമസിക്കുന്ന കരിങ്കുന്നംകാര്‍ക്കായി വീണ്ടുമൊരു കരിങ്കുന്നം കുടുംബസംഗമം. സെപ്റ്റംബര്‍ 25-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്‍റിറില്‍(1800 E. Oaktom Street, Deplaines, IL 60018) വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ കുടുംബസംഗമത്തിലേക്ക് എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നു വിവാഹം കഴിച്ചുവിട്ട എല്ലാ സഹോദരിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും കുടുംബസമേതം ക്ഷണിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്

പയസ് ആലപ്പാട്ട് : 847-828-5082
ജനറൽ കോ-ഓർഡിനേറ്റർ