ചിക്കാഗോ സെ.മേരീസ് ഇടവകയിൽ “കർഷകശ്രീ”ജേതാക്കളെ തെരഞ്ഞെടുത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 September 2022

ചിക്കാഗോ സെ.മേരീസ് ഇടവകയിൽ “കർഷകശ്രീ”ജേതാക്കളെ തെരഞ്ഞെടുത്തു

ചിക്കാഗോ സെൻമേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ “കർഷകശ്രീ” അവാർഡിനുള്ള വിജയികളെ തെരഞ്ഞെടുത്തു.കാർഷിക വിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭവന പരിസരങ്ങളിൽ നട്ടുവളർത്തിയ കാർഷിക ഉത്പന്നങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. ജന്മനാടിന്റെ കാർഷിക പൈതൃകം നെഞ്ചിലേറ്റിയ നിരവതി കുടുംബങ്ങളാണ് ഈ വർഷം കർഷകശ്രീ അവാർഡിനായി മത്സരരംഗത്ത് വന്നത്. മത്സരാർത്ഥികളുടെ ഭവന പരിസരത്തു നട്ടുവളർത്തിയ കാർഷികവിളകൾ ഒന്നിനൊന്ന് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതായിരുന്നുയെന്ന് വിധികർത്താക്കൾ വിലയിരുത്തി .ഏറ്റവും കൂടുതൽ കാർഷികവിളകൾ ഇറക്കി ഭവന പരിസരത്തെ നല്ലൊരു പച്ചക്കറിത്തോട്ടം ആക്കി മാറ്റിയ സജി & ബിനു ഇടക്കര ഒന്നാം സമ്മാനത്തിന് അർഹരായി. റ്റാജീ & അനിത പാറേട്ട് രണ്ടാം സ്ഥാനത്തിന് അർഹരായി. ഫിലിപ്പ് & എൽസമ്മ നെടുന്തുരുത്തിയിൽ മൂന്നാം സ്ഥാനത്തിന് അർഹരായി. സെപ്റ്റംബർ 4ാം തിയതി ഞായറാഴ്ച വിജയികളെ ആദരിക്കുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ലിജോ കൊച്ചുപറമ്പിലും ഇടവക കൈക്കാരന്മാരും വിജയികളെയും ഈ സംരംഭത്തിൽ പങ്കാളികളായവരേയും, വിധി നിർണയത്തിന് സഹായിച്ച വരെയും അഭിനന്ദനങ്ങൾ അറിയിച്ചു.
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി ആർ ഒ)