‘ദി കാശ്മീര്‍ ഫയല്‍സ്’, കളക്ഷന്‍ 100 കോടി പിന്നിട്ടു

sponsored advertisements

sponsored advertisements

sponsored advertisements

21 March 2022

‘ദി കാശ്മീര്‍ ഫയല്‍സ്’, കളക്ഷന്‍ 100 കോടി പിന്നിട്ടു

കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് രാജ്യത്താകെ മികച്ച കളക്ഷന്‍.

ഒരാഴ്ച പിന്നിടുമ്പോള്‍ പലയിടത്തും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കളക്ഷന്‍ 100 കോടി പിന്നിട്ടു. രണ്ടാം ആഴ്ചയിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലടക്കം നല്ല പ്രതികരണം ചിത്രം നേടി.

1990കളില്‍ കാശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന്‍ ചക്രബൊര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യക്തമായ രാഷ്ട്രീയമുളള, ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ഷോട്ടുകളുളള ചിത്രമാണ് കാശ്മീരി ഫയല്‍സ്. ചിത്രത്തിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയ്ക്ക് റിലീസിന് പിന്നാലെ ജീവന് ഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് വൈ കാറ്റഗറി സുരക്ഷയാണ് രഞ്ജന് ഏര്‍പ്പെടുത്തിയത്. രണ്ട് കമാന്റോകളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടംഗ സുരക്ഷയാണ് രഞ്ജന് രാജ്യമൊട്ടാകെ ലഭിക്കുക.