മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ

sponsored advertisements

sponsored advertisements

sponsored advertisements

13 November 2022

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ

മ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയും ജ്യോതികയും നിറഞ്ഞ് നിൽക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസം കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയതും വാർത്ത ആയിരുന്നു. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പം സൂര്യ സെറ്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈലായിരുന്നു.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.