മനസ്സിലെ കവചമായി എഴുത്തിനെ
കൂട്ടിയപ്പോൾ ഭാരം
എവിടെയോ ഇറക്കി വെച്ച പോലെ
അനുഭവ യാഥാർത്ഥ്യങ്ങൾ
പെറ്റുപെരുകിയപ്പോൾ
അവൾ തൂലികയെ ആയുധമാക്കിയെടുത്തു,
കഥയും കവിതയും
എഴുതാൻ വേണ്ടി എഴുതാതെ
മനസ്സിൽ നിന്ന് വെള്ള താളുകളിലേക്ക്
അക്ഷരങ്ങൾ അനഗർളമായി
ആവിർഭവിച്ചപ്പോൾ എഴുത്തിൻ്റെ രസതന്ത്രം
കുറിച്ചെടുത്തു,
മനസ്സിലെ ചിന്തകൾക്ക് കനം വെച്ചപ്പോൾ,
മൗനത്തെ തോഴിയാക്കി
കാരാഗൃഹം പണിതപ്പോൾ
ചിന്ത അങ്ങ് മരണം വരെയെത്തി,
നല്ല കൂട്ട് കൂട്ടായി ഉണ്ടെങ്കിൽ മൗനവും,
നിശബ്ദതയും ചിന്തയും,
മരണവും നിഴലായി പോലും
അരികെത്തെത്തില്ല,
എന്നവൾ തിരിച്ചറിഞ്ഞു
അതാണ് കാതലായ പൊരുൾ.
