കവിത ജോസഫ് (ന്യൂയോര്‍ക്ക്)
രോഗങ്ങള്‍ മനുഷ്യന്‍റെ കൂടെപ്പിറപ്പാണെന്ന് തന്നെ പറയാം. ജീവിതയാത്രയില്‍ ഓരോരുത്തരും തങ്ങളോ തങ്ങളുടെ ഉറ്റവരോ ഡിസെബിലിറ്റി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത് വേദനാപൂര്‍വ്വം അനുഭവിച്ചിട്ടുള്ളവരാണ്. ആ അവസ്ഥയെ തരണം ചെയ്യുക വളരെയധികം സ്‌ട്രെസ് നിറഞ്ഞതും ബുദ്ധിമുട്ടുള്ളതും ആയ ഒരു പ്രക്രിയയാണ്. ഈ ഡിസെബിലിറ്റി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ ഫിസിയോതെറാപ്പിക്ക് വലിയ പങ്കുവരെ സാധിക്കും. അത് എങ്ങനെയാണ് സാധ്യമാകുന്നത് എന്ന് നമ്മുടെ പൊതു സമൂഹത്തിനുള്ള ധാരണ പരിമിതമാണ്. ഫിസിയോതെറാപ്പി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനം വഴി ഉദ്ദേശിക്കുന്നത്.
ഡിസെബിലിറ്റി എന്നുപറഞ്ഞാല്‍ നമ്മുടെ അനുദിന ജീവിതത്തില്‍ നിരന്തരം ചെയ്യുന്ന ലളിതവും താരതമ്യേന ലഘുവെന്നു തോന്നുന്നതുമായ കാര്യങ്ങള്‍ (ഉദാഹരണത്തിന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുക, ഇരിക്കുക, നടക്കുക, കുളിക്കുക, വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക മുതലായ കാര്യങ്ങള്‍ സ്വയമായി ചെയ്യാന്‍ കഴിയാത്ത അവസ്ഥ) എന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാക്കാര്യങ്ങളിലും പരസഹായം വേണമെന്ന അവസ്ഥ. ഇത് ഏതെങ്കിലും രോഗാവസ്ഥയുടെ ഭാഗമായോ, ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നതുകൊണ്ടോ, പ്രായാധിക്യം കൊണ്ടോ ഉണ്ടാകാം. നമ്മുടെ അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും മറ്റാളുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ പലതരത്തിലുള്ള മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. ദേഷ്യം, സങ്കടം, നിസ്സഹായത, ആത്മവിശ്വാസമില്ലായ്മ ഇവയെല്ലാം അവയില്‍ ചിലതുമാത്രം.
ഈ അവസരത്തിലാണ് നമ്മുടെ ആരോഗ്യ മേഖലയിലെ വളരെക്കുറച്ചു മാത്രം പ്രയോജനപ്പെടുത്തപ്പെട്ടിട്ടുള്ള റീഹാബിലിറ്റേഷൻ എന്ന വിഭാഗത്തിന്‍റെ പ്രാധാന്യം കടന്നുവരുന്നത്. നമ്മുടെ രോഗാവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്നതോ അതിനടുത്തായിട്ടുള്ളതോ ആയ ഫങ്ക്ഷണൽ ലെവലിലേക്ക് രോഗികളെ തിരികെ എത്തിക്കുന്നതില്‍ ഞലവമയ ജൃീളലശൈീിമഹെ വലിയ പങ്കു വഹിക്കുന്നു. ഫിസിക്കല്‍ തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, Speech & swallow therapy എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഈ മേഖലകളില്‍ പ്രാവീണ്യം നേടിയവരുടെ സഹായത്താല്‍ രോഗികളുടെ രോഗാവസ്ഥയിലൂടെയുള്ള യാത്ര കൂടുതല്‍ സുഗമവും, കാര്യക്ഷമവും, അപകടരഹിതവും ആക്കി രോഗികളുടെ ആത്മവിശ്വാസം വീണ്ടെടുത്ത് അവരെ പൂര്‍വ്വസ്ഥിതിയില്‍ (ഫങ്ക്ഷണൽ ലെവൽ ) എത്തിക്കാന്‍ സഹായിക്കുന്നു. രോഗീപരിചരണത്തില്‍ ഏര്‍പ്പെടുന്ന കുടുംബാംഗങ്ങള്‍, ഹോംനേഴ്സ് മുതലായവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഇക്കൂട്ടര്‍ക്ക് കഴിയും.
പാശ്ചാത്യ രാജ്യങ്ങളില്‍ മനുഷ്യ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും New born baby മുതല്‍ hospice bed-ല്‍ മരണം കാത്തു കഴിയുന്നവര്‍ വരെയുള്ളവര്‍ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. പ്രധാനമായും കൈകാലുകള്‍ സുഗമമായ ചലനം, നില്‍ക്കുക, നടക്കുക, പടികള്‍ കയറി ഇറങ്ങുക മുതലായ കാര്യങ്ങള്‍ക്കാണ് ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ മുന്‍തൂക്കം നല്‍ക്കുന്നതെങ്കില്‍ ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, കുളിക്കുക മുതലായ കാര്യങ്ങളിലുള്ള പരിശീലനം ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചില രോഗികള്‍ക്ക് കായികമായ സഹായമാണ് വേണ്ടതെങ്കില്‍ മറ്റുചിലര്‍ക്ക് cane, walker, crutches apX-emb assistive device ആയിരിക്കും വേണ്ടത്. രോഗികള്‍ക്ക് എപ്രകാരത്തിലുള്ള സഹായമാണ് അനുയോജ്യം എന്ന നിഗമനത്തില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റ് എത്തിച്ചേരുന്നത് ഒരു ഇവാലുവേഷന്‍ / അസ്സസ്മെന്‍റിലൂടെയാണ്. വികസിത രാജ്യങ്ങളില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്‍റെ സമയോചിതമായ ഇടപെടല്‍ മൊത്തത്തിലുള്ള ചികിത്സയുടെ ഗതി നിര്‍ണ്ണയിക്കുന്നതിനും best outcome വേഗത്തില്‍ എത്തിച്ചേരുന്നതിനും അങ്ങനെ early discharge-നെയും സ്വാധീനിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയോ രോഗാവസ്ഥയോ സംഭവിച്ചു കഴിഞ്ഞാല്‍ എത്ര വേഗത്തിലാണോ രോഗികള്‍ക്ക് കൈകാലുകള്‍ ചലിപ്പിക്കാനും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയുന്നത്. അത് പലതരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കും എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ ളീരൗെ ചെയ്യുന്നത് ഈ early mobility എന്ന ആശയത്തെ ആണ്.
നമ്മുടെ കേരളത്തില്‍ സാമ്പത്തികമായും സാമൂഹികമായും ഉണ്ടായ വികസനം ആരോഗ്യ മേഖലയിലും പ്രതിഫലിക്കുന്നു. നമ്മള്‍, മലയാളികള്‍ വിദ്യാസമ്പന്നരും പുതിയ കാര്യങ്ങളെ സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടാത്തവരുമാണ്. എന്‍റെ അഭിപ്രായത്തില്‍ മാറിവരുന്ന ജീവിത സാഹചര്യങ്ങളും പെരുകി വരുന്ന മാരക രോഗങ്ങളും, രോഗാവസ്ഥയുടെ ഭാഗമായുണ്ടാകുന്ന ഡിസെബിലിറ്റി -യെയും തരണം ചെയ്യുന്നതിന് ഫിസിക്കല്‍ തെറാപ്പിക്ക് ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയും എന്നുതന്നെയാണ്.
നമ്മുടെ കൊച്ചുകേരളത്തില്‍ മാരക രോഗങ്ങളുടെ നിരക്ക് അനുദിനം ഉയര്‍ന്നു വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധങ്ങളായ കാന്‍സറുകള്‍, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, മറവിരോഗം, നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ അവയില്‍ ചിലതുമാത്രം. മെഡിക്കല്‍ രംഗത്തെ സാങ്കേതിക വിദ്യയുടെ പുരോഗതിമൂലം രോഗനിര്‍ണയം, കൃത്യമായ മരുന്നുകള്‍, ചികിത്സാ രീതികളുടെ ലഭ്യത എന്നിവയിലൂടെ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഈ രോഗങ്ങള്‍ മനുഷ്യശരീരത്തില്‍ അവശേഷിപ്പിക്കുന്ന ഡിസെബിലിറ്റി എന്ന അവസ്ഥയെ വേണ്ടവിധം നേരിടാന്‍ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കഴിയുന്നില്ല എന്നത് ഒരു ന്യൂനത തന്നെയാണ്. പല രോഗികളും വളരെക്കാലം specilized care വേണ്ടിയ അവസ്ഥാവിശേഷങ്ങളിലേക്ക് എത്തിച്ചേരുന്നു.
ഈ സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ളതുപോലുള്ള short term rehabilitation centr-കളുടെ ആവശ്യകത നമ്മുടെ കൊച്ചു കേരളത്തിലും വളര്‍ന്നുവരുന്നത്. ഇപ്പോള്‍ നിലവിലുള്ള ഭാരിച്ച ചികിത്സാ ചെലവിന്‍റെ മേല്‍ ഇതൊരു അധിക ചെലവായി ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ശരിയായ സമയത്ത് ശരിയായ വിധത്തിലുള്ള തെറാപ്പികളുടെ ലഭ്യതയോടെ ആളുകള്‍ക്ക് അവരുടെ unctional status വീണ്ടെടുക്കാന്‍ സാധിക്കും. അതുവഴി ആളുകള്‍ കൂടുതല്‍ independent ആകുകയും അവരവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തരാവുകയും ചെയ്യും.
ഇപ്പോള്‍ കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ഫിസിക്കല്‍ തെറാപ്പി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് സ്വഗതാര്‍ഹമായ കാര്യമാണ്. Home care physical therapy നമ്മുടെ നാട്ടില്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് എന്‍റെ അഭിപ്രായം. നീണ്ട ആശുപത്രി വാസത്തിനുശേഷം പലപ്പോഴും രോഗികള്‍ ഡിസെബിലിറ്റി എന്ന അവസ്ഥയില്‍ തന്നെയാണ് തിരിച്ച് വീടുകളില്‍ എത്തിച്ചേരുന്നത്. ഈ സാഹചര്യത്തില്‍ home care therapistന്‍റെ സഹായം തേടാവുന്നതാണ്.Physical therapist രോഗിയുടെ വീട്ടില്‍ വന്ന് അവിടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി, ഇരിക്കുക, നില്‍ക്കുക, നടക്കുക, പടികള്‍ കയറി ഇറങ്ങുക, വീടിന് പുറത്തിറങ്ങി നടക്കുക, ഏതെങ്കിലും assistive device (cane, walker, crutches)-ന്‍റെ സഹായം പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ളവരാണ്. മാത്രമല്ല അത്യാവശ്യമായcare giver training നല്‍കുന്നതിനും Home modifications വരുത്തേണ്ടതുണ്ടെങ്കില്‍ (ഉദാ- പടികള്‍ക്ക് കൈപ്പിടികള്‍ സ്ഥാപിക്കുക, നടകള്‍ക്ക് പകരം ramp ഉണ്ടാക്കുക, commode, shower chair മുതലായവയുടെ ശരിയായ ഉപയോഗരീതി) അതിനുവേണ്ട professional advice കൊടുക്കാനും ഉള്ള അറിവും ട്രെയിനിംഗും നേടിയവരാണ് ഫിസിയോതെറാപ്പിസ്റ്റുകള്‍. അതുവഴി രോഗികളില്‍ സ്വന്തം കാര്യങ്ങള്‍ പരാശ്രയമില്ലാതെ ചെയ്യുന്നതിനുള്ള ആത്മവിശ്വാസം വളര്‍ത്തി എടുക്കുകയും ചെയ്യുന്നു.
Home care physical therapistന്‍റെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് ഔട്ട് പേഷ്യന്‍റ് ഫിസിക്കല്‍ തെറാപ്പി ക്ലിനിക്കുകളെ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഔട്ട് പേഷ്യന്‍റ് ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ ആശുപത്രികളോട് അനുബന്ധിച്ചോ അല്ലാതെയോ പ്രവര്‍ത്തിക്കുന്നതാണ്. ഫിസിയോതെറാപ്പിസ്റ്റിന്‍റെ evaluation-ന് ശേഷം exercisesകളുടെ prescription, assistive deviceന്‍റെ ഉപയോഗവും പഠിപ്പിക്കുക, care giver trainingപ്രയോജനപ്പെടുത്താവുന്നതാണ്. തെറാപ്പിസ്റ്റിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ക്ലിനിക് സന്ദര്‍ശിക്കുകയും അതുവഴി functional independence എന്ന ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതുമാണ്.
രോഗങ്ങളും രോഗാവസ്ഥകളും മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളില്‍ പെട്ട് തളരാതെ Rehab professional-ന്‍റെ സഹായത്തോടെ ഡിസെബിലിറ്റി എന്ന അവസ്ഥയോട് പൊരുതി നമ്മുടെ functional independence തിരിച്ചുപിടിക്കുക എന്നതാകട്ടെ ഓരോരുത്തരുടെയും ലക്ഷ്യം. അതിനായി ഓരോരുത്തരും തങ്ങളുടെ സ്വന്തം നിലയില്‍ ഫിസിക്കല്‍ തെറാപ്പി സര്‍വ്വീസുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
