കെ സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി

sponsored advertisements

sponsored advertisements

sponsored advertisements

13 March 2022

കെ സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോര്‍ഡുകളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഒരു സംഘമാളുകള്‍ ബോര്‍ഡ് സ്ഥാപിച്ചത്.