സോജിന്‍ കണ്ണാലില്‍
കാനഡാ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡാ (കെസിഎസി) യുടെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 28-ന് ശനിയാഴ്ച വര്‍ണ്ണശബളമായി ആഘോഷിച്ചു. ക്നാനായ സമുദായത്തിന്‍റെയും പാരമ്പര്യങ്ങളും പൈതൃകവും വിളംബരം ചെയ്യുന്ന വിവിധ കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന ഹോളിഡേ ആഘോഷങ്ങള്‍ കെസിസിഎന്‍എ പ്രസിഡണ്ട് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
സമുദായാംഗങ്ങളുടെ അഭിരുചിക്കനുസൃതമായ വിവിധ കലാപരിപാടികള്‍ കൊണ്ട് സംഘടനയുടെ പ്രസക്തിയും മാഹാത്മ്യവും ഉയര്‍ത്തിപ്പിടിക്കുന്ന കെസിഎസി യുടെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്നും സമുദായത്തിന്‍റെ നിലനില്പിനായി കാനഡായിലെ ക്നാനായ സംഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമുദായാംഗങ്ങള്‍ കാണിക്കുന്ന പങ്കാളിത്തം പ്രശംസ അര്‍ഹിക്കുന്നുവെന്നും സിറിയക് കൂവക്കാട്ടില്‍ തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പറയുകയുണ്ടായി.
500-ല്‍പരം ക്നാനായ സമുദായാംഗങ്ങള്‍ പങ്കെടുത്ത വര്‍ണ്ണശബളമായ ഈ സംഗമത്തിന് കെസിഎസി പ്രസിഡണ്ട് ഫിലിപ്സ് കുറ്റത്താംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഇത്രയധികം പങ്കാളിത്തംകൊണ്ട് ഹോളിഡേ പാര്‍ട്ടി അനുഗൃഹീയമാക്കിയതിന് കാനഡാ ക്നാനായ സമൂഹത്തോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ കാണിക്കുന്ന ഈ സഹകരണം കൂടുതല്‍ കര്‍മ്മപരിപാടികള്‍ നടത്തുവാന്‍ കെസിഎസി യെ പ്രാപ്തമാക്കുമെന്ന് പ്രസ്താവിക്കുകയുണ്ടായി.
ഹോളിഡേ സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിന് വൈസ് പ്രസിഡണ്ട് സിബു താളിവേലില്‍, സെക്രട്ടറി സോജിന്‍ കണ്ണാലില്‍, ജോ . സെക്രട്ടറി സിജു മുളയിങ്കല്‍, ട്രഷറര്‍ മജീഷ് കീഴേടത്തുമലയില്‍, കമ്മിറ്റി അംഗങ്ങളായ ജിജു ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ലൈജു ചെന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്ത്, റിജോ മങ്ങാട്ട്, ജിസ്മി കുറ്റത്താംപറമ്പില്‍, ജിത്തു തോട്ടാപ്പിള്ളില്‍, വിമന്‍സ് ഫോറം പ്രസിഡണ്ട് സിമി മരങ്ങാട്ടില്‍, കെസിവൈഎല്‍ പ്രസിഡണ്ട് അലീന കുടിയിരിപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പരിപാടിയോടനുബന്ധിച്ച് കെസിഎസി യുടെ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ മനോഹരമായ കലാപരിപാടികളും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും നടത്തുകയുണ്ടായി.