ജോസ് കണിയാലി
കോട്ടയം: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച അവാർഡ് നൈറ്റ് ശ്രദ്ധേയമായി.മന്ത്രി വി എൻ വാസവൻ അവാർഡ് നൈറ്റ് ഉത്‌ഘാടനം ചെയ്തു . കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു . കേരളത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ക്നാനായ പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത് .ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി . മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ., മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍ കൈരളി ടി.വി. ഡയറക്ടര്‍ അഡ്വ. എ.എ. റഷീദ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോണി സ്റ്റീഫന്‍ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ഇന്‍ഡ്യയിലെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും പ്രമുഖ ഡോക്ടറായ കാരിത്താസ് ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ബോബന്‍ തോമസ് ,ഡോ.സനിൽ ജോർജ് ചെമ്മലക്കുഴി, രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ക്യാപ്റ്റനും മികച്ച ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ക്ക് ഉടമയുമായ സിജോമോന്‍ ജോസഫ് മേക്കാട്ടേല്‍, മിസ് കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിസ് ലിസ് ജയ്മോന്‍ വഞ്ചിപ്പുരയ്ക്കല്‍ എന്നിവർ അവാർഡുകൾ സ്വീകരിച്ചു .ഷിബി പഴയമ്പള്ളിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി .അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.സൈമൺ ആറുപറയിൽ സ്വാഗതവും ബിബീഷ് ഓലിക്കാമുറിയിൽ കൃതജ്ഞതയും പറഞ്ഞു.