ചിക്കാഗോ: ഇന്‍ഡ്യാനപോളിസിലെ ജെ.ഡബ്ല്യു.മാരിയറ്റ് കണ്വന്ഷന് സെന്ററില്‍ വച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്റെ ഫുഡ് കമ്മറ്റിയെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് രുചികരവും, ആസ്വാദ്യകരവുമായ ഭക്ഷണം നല്‍കുന്നതിനായി ഈ രംഗത്ത് അനുഭവസമ്പത്തും പരിചയവുമുള്ള ജിനു ജോണ്‍ പുന്നശ്ശേരി ചെയര്‍മാനായുള്ള കണ്വന്ഷന് ഫുഡ് കമ്മറ്റിയെയാണ് കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞടുത്തിരിക്കുന്നത്. ഈ കമ്മറ്റിയില്‍ കെ.സി.സി.എന്‍.എ. ഓര്‍ലാന്റോ കണ്‍വഷന്റെ ഫുഡ് കമ്മറ്റി ചെയര്‍മാനായിരുന്ന റ്റോമി പവ്വൗത്ത്, അതുപോലെ തന്നെ ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജിമ്മി ചകിരിയാംതടത്തില്‍, സിറിള്‍ പാറേല്‍, മാത്യു അലക്സ് വട്ടക്കുളം എന്നിവരാണ് മറ്റ് കമ്മറ്റിയംഗങ്ങള്‍. കെ.സി.സി.എന്‍.എ. റീജിയന് വൈസ് പ്രസിഡന്റ് ജോമോന് ചെമ്മരപ്പള്ളില്‍ ആണ് ഫുഡ് കമ്മറ്റിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. കണ്വന്ഷന് ഫുഡ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്ന ജിനു പുന്നശ്ശേരിയെയും മറ്റ് കമ്മറ്റി അംഗങ്ങളെയും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അനുമോദിച്ചു.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍