ജോസ് കണിയാലി
വടക്കേ അമേരിക്കയിലെ പത്ത് ക്നാനായ യൂണിറ്റുകൾ അണിനിരന്ന കൾച്ചറൽ പ്രോഗ്രാമുകൾ കെ.സി.സി.എൻ. എ കൺവൻഷനിൽ ആസ്വാദ്യകരമായ അനുഭവങ്ങൾക്ക് വേദിയൊരുക്കി. നൃത്ത നൃത്യങ്ങളും സംഗീത ശില്പങ്ങളും , സ്കിറ്റുകളും ക്നാനായ പ്രതിഭകളുടെ മികവ് തെളിയിക്കുന്നതായിരുന്നു. സംസ്കാര വൈവിദ്ധ്യങ്ങളുടെ നാടായ അമേരിക്കയിൽ ക്നാനായ തനിമയും , പൈതൃകവും, സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ കൾച്ചറൽ പ്രോഗ്രാമുകളിലെ വിവിധ ഇനങ്ങൾ പ്രചോദനമായി.
പ്രശസ്ത ഗായിക രഞ്ജിനി ജോസ് കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർ പേഴ്സൺ അനിത പണയപ്പറമ്പിൽ സ്വാഗതം പറഞ്ഞു. സാബു മുളയാനിക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ജെയിൻ കണ്ണച്ചാൻ പറമ്പിൽ , ജോസ് നെടുമാക്കൽ, ജസ് ലി പുത്തൻ പുരയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു. ധന്യാ മേനോൻ, അപർണ്ണ സെനീഷൻ , ഡോ. ദീപ്തി നായർ, പ്രൊഫ. ബാബു പൂഴിക്കുന്നേൽ, ഡോ.ജോസ് ജെയിംസ് പന്നിവേലിൽ എന്നിവരായിരുന്നു വിധികർത്താക്കൾ . ചിക്കാഗോ, ന്യൂയോർക്ക്, ഹൂസ്റ്റൺ , താമ്പാ , ഡാളസ് , കാനഡ, മിയാമി, സാൻ ഹൊസെ, സാൻ അന്റോണിയോ , ഫിലഡൽഫിയ യൂണിറ്റുകളാണ് പരിപാടികൾ അവതരിപ്പിച്ചത്.
അമേരിക്കയിലെ പുതു തലമുറയ്ക്ക് ക്നാനായ പൈതൃകത്തെക്കുറിച്ചും ക്നാനായ സംസ്കാരത്തിന്റെ സവിശേഷതകളെക്കുറിച്ചും അറിവ് പകരുന്നതിനും ആ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒട്ടേറെ ഉത്തേജനം നൽകുന്നതിനും സഹായിക്കുന്ന ഒട്ടേറെ പരിപാടികൾ അവതരിപ്പിക്കപ്പെട്ടതായി വിധികർത്താക്കളിലൊരാളായ പ്രൊഫ. ബാബു പൂഴിക്കുന്നേൽ അഭിപ്രായപ്പെട്ടു.
ചിത്രങ്ങൾ : കടപ്പാട്. മാത്യു ജിൻസൺ
Modern digital 224 381 8506