അടുത്ത കെ .സി.സി.എന്‍.എ പ്രസിഡന്റ് ആര് ? ഷാജി എടാട്ടോ ? റ്റോമി മ്യാല്‍ക്കരപ്പുറത്തോ ?

sponsored advertisements

sponsored advertisements

sponsored advertisements

10 February 2023

അടുത്ത കെ .സി.സി.എന്‍.എ പ്രസിഡന്റ് ആര് ? ഷാജി എടാട്ടോ ? റ്റോമി മ്യാല്‍ക്കരപ്പുറത്തോ ?

ജോസ് കണിയാലി

ചിക്കാഗോ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പുതിയ നേതൃത്വത്തെ മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ വെച്ച് തെരഞ്ഞെടുക്കും.
ചിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ളോറിഡായില്‍ (താമ്പാ) നിന്നും റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും തമ്മില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു.
വടക്കെ അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക സംഘടനയാണ് കെസിസിഎന്‍എ. ഇരുപത്തിയൊന്ന് ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ കെസിസിഎന്‍എയുടെ പുതിയ നാഷണല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 133 അംഗങ്ങളാണുള്ളത്. മൂന്ന് മുന്‍ പ്രസിഡണ്ടുമാരടങ്ങുന്നതാണ് കെസിസിഎന്‍എ ഇലക്ഷന്‍ കമ്മിറ്റി. സണ്ണി പൂഴിക്കാലാ (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിത്താഴെ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കും.
ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് ഷാജി എടാട്ടിന്‍റെ ടീം യുണൈറ്റഡ്.
പയസ് വേളൂപ്പറമ്പില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), സിറിള്‍ പുത്തന്‍പുരയില്‍ (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ചെറുകര (ജോയിന്‍റ് സെക്രട്ടറി), ജെയിന്‍ കോട്ടിയാനിക്കല്‍ (ട്രഷറര്‍), യൂത്ത് നോമിനി സ്നേഹ പാലപ്പുഴമറ്റം (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി സുനിത പോള്‍ മാക്കീല്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ ടീം എന്‍ഡോഗമി.
വ്യക്തമായ ഇലക്ഷന്‍ മാനിഫെസ്റ്റോയുടെ പിന്‍ബലത്തോടെയാണ് രണ്ടു ടീമും പ്രചാരണരംഗത്തുള്ളത്. എങ്കിലും ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കാ സമുദായാംഗങ്ങള്‍ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ തെരഞ്ഞെടുപ്പിന്‍റെ അന്തിമഫലത്തിനായി മാര്‍ച്ച് 18 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

SHAJI EDAT PRESIDENT
GIPSON PURAYAMPALLIL EXE,VP
AJISH POTHEN THAMARATHU GEN SEC
JOBIN KAKKATTIL JT SEC
SAMON PALLATTUMADAM TREASURER
NAOMI MARIA MANTHURUTHIL WOMAN NOMINEE
PHINU THOOMPANAL VP YOUTH NOMINEE

United to Preserve Endogamy & Save KCCNA.

( TEAM UNITED Manisfesto )
ഇലക്ഷൻ മാനിഫെസ്റ്റോ
ആഗോള ക്നാനായ സമുദായം നേരിടുന്ന പ്രശ്നങ്ങൾക്കു, സംഘടനാ തലത്തിൽ പരിഹാരം ഉണ്ടാക്കാൻ KCCNA യുടെ റോൾ പ്രധാനമാണ്

ക്നാനായ സമുദായത്തെ രക്ഷിക്കാൻ, കെസിസിഎൻ എ നേരിട്ട് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. …
ടീം യുണൈറ്റഡ് അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ഒരു അവലോകനം.

1. ഓറിയന്റൽ കോൺഗ്രിഗേഷനും വത്തിക്കാനും ഉൾപ്പെടെയുള്ള കത്തോലിക്കാ സഭയുടെ അധികാരശ്രേണിയെ നേരിട്ട് സമീപിച്ചു നമ്മുടെ പരാതി നേരിട്ട് ബോധ്യപെടുത്തുക.

2. KCCNA യും അതിന്റെ എല്ലാ പ്രാദേശിക അസോസിയേഷനുകളും സഭാപരമല്ലെന്ന് പ്രഖ്യാപിക്കുക ( Non- Ecclesiastical)

3. നമ്മുടെ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും, മറ്റു സോത്രസുകളിൽ നിന്നും “ജന്മവും കർമ്മവും”ക്നാനായ സമുദായ അംഗത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നതിന് തെളിവുകൾ ശേഖരിച്ചു, നാട്ടിലെ കോടതികളിലും, ഓറിയന്റൽ കോൺഗ്രിഗേഷനിലും , നമ്മുടെ കേസുകൾ ജയിക്കാനുള്ള, തെളിവുകളും പിന്തുണയും നൽകുക.

4. 1950-ൽ കൽദായ കത്തോലിക്കാ സഭയുടെ നേതാക്കൾ എങ്ങനെ “സുയി ജൂറിസ്” പദവി നേടിയെടുക്കാൻ സാധിച്ചുവെന്ന് മനസ്സിലാക്കാൻ അവരുമായി ആശയവിനിമയം നടത്തുക

5.. നമ്മുടെ ലക്ഷ്യത്തെ അനുകൂലിക്കുന്ന വൈദികരുമായി കൂടിയാലോചിക്കുകയും ക്നാനായ കത്തോലിക്കാ സമൂഹത്തിന് എങ്ങനെ തനതായ ആരാധനാക്രമം സ്ഥാപിക്കാൻ കഴിയുമെന്ന് ചിന്തിക്കുക. കൂടാതെ യുവജനങ്ങൾക്കായി ഇംഗ്ലീഷിൽ ഹൃസ്വവും എന്നാൽ ഭക്തിനിർഭരവുമായ കുർബാന ക്രമം വികസിപ്പിച്ചെടുക്കാൻ സഹായിക്കുക.

6. ക്നാനായ ചരിത്ര വിദഗ്ധരും നിയമ വിദഗ്ധരും ഉൾപ്പെടുന്ന ഒരു കെസിസിഎൻഎ അന്വേഷണ സമിതിയെ നിയമിച്ച് നമ്മുടെ എൻഡോഗമി ആചാരത്തിന് നിയമസാധുത നൽകുന്നതിന് കൂട്ടായി ഒരു നിയമ പോരാട്ടം മികച്ച സുപ്രീം കോടതി വക്കീലന്മാരെ വെച്ചു നടത്തുക.അത് നമുക്ക് പ്രാക്ടീസ് ചെയ്യാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ജില്ലാ കോടതി അംഗീകരിച്ചിട്ടുണ്ട്.

കൂടാതെ എൻഡോഗമി കുടുംബങ്ങളിലും, അസോസിയേഷനിലും നില നിർത്താനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന താഴെ പറയുന്ന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുക.
A. കെ സി സി എൻ എ യുടെ നേതൃത്വത്തിൽ വിവിധ പ്രായ പരിധിയിൽ പെട്ടവർക്ക്, ക്നാനായ ചരിത്ര പഠനവും, സെമിനാറുകളും സംഘടിപ്പിക്കുക.

B. 25 തൊട്ട് 35 വയസ്സ് വരെയുള്ള നമ്മുടെ സമുദായത്തിലെ യുവതി യുവാക്കൾക്ക്,പരസ്പരം കാണുവാനും പരിചയപ്പെടുവാനുമുള്ള അവസരമുണ്ടാക്കുവാനായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ “മീറ്റ് ആൻഡ് ഗ്രീറ്റു”പരിപാടികൾ ( Meet & Greet) കൂടെ കൂടെ സംഘടിപ്പിക്കുക.

C.. വിവാഹം കഴിക്കാത്ത, ക്നാനായ യുവതി യുവാക്കൾക്ക് വേണ്ടി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സംഘടിപ്പിക്കുക.( Dating App).

D. ക്നാനായ വിവാഹ സഹായ ഫണ്ട്. കെസിസി എൻ എ യുടെ നേതൃത്വത്തിൽ ക്നാനായ ഫാമിലി കമ്മീഷന്റെ സഹായത്തോടെ നാട്ടിൽ പ്രായം ചെന്നിട്ടും വിവാഹിതരാകാൻ പറ്റാത്തവർക്ക് വേണ്ടി, സമൂഹ വിവാഹ വേദികൾ സംഘടിപ്പിക്കുകയും, ക്നാനായ സമുദായത്തിൽ നിന്നും ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക സഹായ ഫണ്ട് നൽകുന്നതിനും ഒരു ഫണ്ട് രൂപീകരിക്കുക

E.നോർത്ത് അമേരിക്കയിലും നാട്ടിലുമുള്ള എല്ലാ ക്നാനായ പള്ളികളിലും അസോസിയേഷനിലും, ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുവാനുള്ള സഹായങ്ങൾ നൽകുക

പ്രിയ ക്നാനായ സഹോദരങ്ങളെ നമ്മൾ ഒരുമിച്ച് നിന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ നമുക്ക് അനായാസം നേടിയെടുക്കുവാൻ കഴിയും. ക്നാനായ സമുദായ സംരക്ഷണത്തിനും എൻഡോഗമിക്കും വേണ്ടി ടീം യുണൈറ്റിഡിനെ വിജയിപ്പിക്കുക.

TOMY MYALKARAPURATHU PRESIDENT
PIOUS VELUPPARAMBIL EXE VP
SNEHA PALAPUZHAMATTOM VP
SYRIL PUTHENPURAYIL GEN SECRETARY
FRANCIS CHERUKARA JOINT SEC
JAIN KOTTIYANKAL TREASURER
SUNITHA PAUL MAKIL JT TREASURER

TEAM ENDOGAMY FOR KCCNA 2023-25
തിരഞ്ഞെടുപ്പു പ്രകടന പ്രതിക

KCCNA തലത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ.

1. വടക്കേ അമേരിക്കയിലെ എല്ലാ സമുദായ അംഗങ്ങൾക്കും ഒരേ പോലെ ഗുണം ചെയ്യുന്ന കാര്യങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുവാൻ തക്ക വിധത്തിലുള്ള സ്നേഹവും വിശ്വാസവും അടുപ്പവും, എല്ലാ
KCCNA യൂണിറ്റുകളുമായും ചർച്ചകളിലൂടെ ഉണ്ടാക്കി എടുക്കുക.

2. എല്ലാ KCCNA യൂണിറ്റുകളുമായുള്ള നിരന്തര സമ്പർക്കം സജീവമായി നില നിർത്തുക.

3. എല്ലാ യൂണിറ്റുകളിലും Non- Ecclesiastical പ്രമേയം പാസാക്കാനുള്ള പ്രചോദനം നല്കിക്കൊണ്ട് KCCNA-യുടെ
Non- Ecclesiastical അടിത്തറ 100 ശതമാനം ആക്കുക.

4. യൂണിറ്റുകളുടെ വിശ്വാസം ആർജ്ജിച്ചു കൊണ്ട്, KCCNA പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കാൻ
തക്ക വിധമുള്ള DIRECT ELECTION പദ്ധതി നടപ്പിലാക്കുക.

5. യൂണിറ്റുകളുടെ മെംബർഷിപ്പ് ഡേറ്റാ കുറ്റമറ്റതാക്കാൻ വേണ്ടി എല്ലാ KCCNA യൂണിറ്റുകളുമായും ചേർന്നു നിന്ന് പ്രവർത്തിക്കുക.

6. നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൈദിക-അത്മായ പ്രതിഭകളെ കൊണ്ടു വന്ന്, KCCNA യുടെ എല്ലാ യൂണിറ്റുകളിലും സമുദായ ചരിത്ര പഠന ക്ലാസ്സുകളും സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുക.

7. KCCNA യുടെ എല്ലാ പോഷക സംഘടനകളുടെ നേതൃത്വത്തിൽ , സ്വവംശ വിവാഹ നിഷ്ഠ പ്രോൽസാഹിപ്പിക്കാനുളള പദ്ധതികളെയും ചലനാത്മകമായി പുന: സംഘടിപ്പിക്കുക.

8. KCCNA-യിലെ KIDS – YOUTH – YOUNG ADULTS സംഘടനകളുടെ ക്രിയാത്മകമായ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രത്യേകമായി പഠിച്ചു തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കുക.

9. അടുത്ത KCCNA കൺവെൻഷനിലേയ്ക്ക് രെജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ എത്തിക്കുക.

10. രണ്ടായിരാം എപ്പാർക്കിയൽ അസംബ്ലിയിൽ കുന്നശേരിൽ പിതാവും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തായും ചേർന്ന് മുന്നോട്ടു വച്ച വിവിധ ക്നാനായ സമൂഹങ്ങളുടെ ഇടയിൽ പാലം
പണിയുക എന്ന ആശയം അത്മായ സംഘടനകളുടെ ഇടയിൽ നടപ്പിൽ വരുത്തുക.

11. നവീകരണ സമിതി കേസ് ഉൾപ്പെടെയുള്ള കോട്ടയം രൂപതയുടെ നില നിലനിൽപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളിൽ KCCNA-യുടെ നിലവിലിരിക്കുന്ന പങ്കാളിത്തം പഴുതുകൾ അടച്ച്,
കുറ്റമറ്റതാക്കി എടുക്കുക.

ആഗോള തലത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ
1. ലോകത്തിലെ എല്ലാ ക്നാനായ കാത്തലിക് അത്മായ സംഘടനകളുമായും, പ്രത്യേകിച്ചും മേഖലാ
സംഘടനകളുമായി നിരന്തര സമ്പർക്ക വേദി ഒരുക്കുക.

2. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമ്മുടെ അത്മായർ നേരിടുന്ന സാമുദായിക പ്രതിസന്ധികളെ പരസ്പര സഹായത്തിലൂടെ കൈകാര്യം ചെയ്യാൻ തക്ക വിധത്തിലുള്ള ആഗോള അത്മായ സഹകരണം
ഉറപ്പിച്ചെടുക്കുക.

3. ഫണ്ടമെന്റൽ കേസുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ സമയ ബന്ധിതമായും ഫലപ്രദമായും നേരിടുന്നതിനായി മേഖലാ പ്രസിഡന്റുമാരുടെ ഫ്ലാറ്റ്ഫോമിൽ ആഗോള ജാഗ്രതാ സമിതി
രൂപീകരിച്ച് പ്രവർത്തനസജ്ജമാക്കി നില നിർത്തുക.

4. മേഖലാ സംഘടനകളുടെ സഹായത്തോടെ ആഗോള സംഗമങ്ങൾ സംഘടിപ്പിക്കുകയും സ്വവംശ വിവാഹ നിഷ്ഠയെ ആഗോള തലത്തിൽ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.

5. മേഖലാ സംഘടനകളുടെ സഹായത്തോടെ, ആഗോള ക്നാനായ കത്തോലിക്കാ അത്മായരെ, ഒരു മെംബർ ഡേറ്റാ സിസ്റ്റത്തിനു കീഴിൽ കൊണ്ടു വരിക.

6. മാർ ക്നായി തൊമ്മൻ ചാരിറ്റബിൾ ട്രസ്റ്റിനെ ആഗോള സംരംഭം ആക്കി ഉയർത്തുക.

7. ഗോത്ര പിതാവിന്റെ പ്രതിമാ സ്ഥാപനം, ക്നാനായ കുടുംബങ്ങളെ കേന്ദ്രമാക്കി നടത്തപ്പെടുന്ന ഗോത്ര പിതാവിന്റെ ഫോട്ടോ വിതരണം, ക്നാനായ പ്രസിദ്ധീകരണങ്ങൾ, സമുദായ പഠന ക്ലാസുകൾ
തുടങ്ങിയവയെ ആഗോള തലത്തിൽ പ്രോൽസാഹിപ്പിക്കുക.

8. 1955-ൽ നിലച്ചു പോയ കോട്ടയം രൂപതാ വികസനം, അടുത്ത വർഷം നടക്കാൻ പോകുന്ന മാർപ്പാപ്പായുടെ ഇൻഡ്യാ സന്ദർശനത്തോടെ പുനരുജ്ജീവിപ്പിക്കുക. വൈദിക അഭിഭാഷക
പ്രതിഭകളുടെ സഹായത്തോടെ അതിനായുള്ള ഒരു കർമ്മ പദ്ധതി, ഞാനും എന്റെ ടീമും ആരംഭിച്ചു കഴിഞ്ഞു.

പ്രിയപ്പെട്ടവരെ ഞാനും എന്റെ ടീമും വളരെ പരിമിതമായ ഒരു പ്ലാറ്റ്ഫോമിൽ നിന്നു കൊണ്ടാണ്,മുകളിൽ
വിവരിച്ചിരിക്കുന്ന പദ്ധതികളിൽ പലതും കഴിഞ്ഞ ഏതാനും വർഷങ്ങളായി,നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ആ പദ്ധതികളെല്ലാം നമ്മുടെ ആഗോള സമുദായ
അംഗങ്ങളിലേയ്ക്ക് ഫലപ്രദമായി എത്തിക്കാൻ കഴിയണമെങ്കിൽ KCCNA എന്ന വലിയ പ്ലാറ്റ്ഫോമിൽ അവ നടപ്പാക്കണം. ആയതിനാൽ, 2023-25 ടേമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന KCCNA-യുടെ നാഷണൽ
കൗൺസിൽ അംഗങ്ങൾ, KCCNA പ്രസിഡന്റായി എന്നെ തിരഞ്ഞെടുക്കണമെന്ന് നിങ്ങൾ
ഓരോരുത്തരോടും ഞാൻ വിനീതമായി അഭ്യർഥിക്കുന്നു.

എന്ന് സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം,
ടോമി മ്യാൽക്കരപ്പുറത്ത്.