കെ.സി.സി.എൻ.എ ഇലക്ഷന് ഒരാഴ്ച മാത്രം; ഷാജി എടാട്ടും റ്റോമി മ്യാൽക്കരപ്പുറത്തും ഒപ്പത്തിനൊപ്പം (ജോസ് കണിയാലി)

sponsored advertisements

sponsored advertisements

sponsored advertisements

11 March 2023

കെ.സി.സി.എൻ.എ ഇലക്ഷന് ഒരാഴ്ച മാത്രം; ഷാജി എടാട്ടും റ്റോമി മ്യാൽക്കരപ്പുറത്തും ഒപ്പത്തിനൊപ്പം (ജോസ് കണിയാലി)

ജോസ് കണിയാലി

ചിക്കാഗോ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പുതിയ നേതൃത്വത്തെ മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ വെച്ച് തെരഞ്ഞെടുക്കും.
ചിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ളോറിഡായില്‍ (താമ്പാ) നിന്നും റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും തമ്മില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു.
കെ.സി.സി.എൻ.എ ഇലക്ഷന് ഒരാഴ്ച മാത്രം അവശേഷിക്കുമ്പോൾ രണ്ടു ടീമും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ നിലയിൽ കെ.സി.സി.എൻ.എ ഇലക്ഷൻ റിസൾട്ട് പ്രവചനങ്ങൾക്കതീതമാണ്.
ടീം യുണൈറ്റഡിന് നേതൃത്വം നൽകുന്ന ഷാജി എടാട്ട് 1996 ൽ ചിക്കാഗോയിൽ വെച്ചു നടത്തപ്പെട്ട രണ്ടാമത് കെ.സി.സി.എൻ. എ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്.

ടീം എൻഡോഗമിക്ക് നേതൃത്വം നൽകുന്ന റ്റോമി മ്യാൽക്കരപ്പുറത്ത് 2013 – 2015 കാലഘട്ടത്തിൽ കെ.സി.സി എൻ. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ്,മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് . റ്റോമി മ്യാൽക്കരപ്പുറത്ത് താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബിൽഡിംഗ് ബോർഡ് ചെയർമാൻ എന്ന നിലയിൽ കമ്യൂണിറ്റി സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകി വരുന്നു.

വടക്കെ അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക സംഘടനയാണ് കെസിസിഎന്‍എ. ഇരുപത്തിയൊന്ന് ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ കെസിസിഎന്‍എയുടെ പുതിയ നാഷണല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 136 അംഗങ്ങളാണുള്ളത്. മൂന്ന് മുന്‍ പ്രസിഡണ്ടുമാരടങ്ങുന്നതാണ് കെസിസിഎന്‍എ ഇലക്ഷന്‍ കമ്മിറ്റി. സണ്ണി പൂഴിക്കാലാ (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിത്താഴെ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കും.
ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് ഷാജി എടാട്ടിന്‍റെ ടീം യുണൈറ്റഡ്.
പയസ് വേളൂപ്പറമ്പില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), സിറിള്‍ പുത്തന്‍പുരയില്‍ (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ചെറുകര (ജോയിന്‍റ് സെക്രട്ടറി), ജെയിന്‍ കോട്ടിയാനിക്കല്‍ (ട്രഷറര്‍), യൂത്ത് നോമിനി സ്നേഹ പാലപ്പുഴമറ്റം (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി സുനിത പോള്‍ മാക്കീല്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ ടീം എന്‍ഡോഗമി.

 

SHAJI EDAT PRESIDENT
GIPSON PURAYAMPALLIL EXE,VP
AJISH POTHEN THAMARATHU GEN SEC
JOBIN KAKKATTIL JT SEC
SAMON PALLATTUMADAM TREASURER
NAOMI MARIA MANTHURUTHIL WOMAN NOMINEE
PHINU THOOMPANAL VP YOUTH NOMINEE

 

TOMY MYALKARAPURATHU PRESIDENT
PIOUS VELUPPARAMBIL EXE VP
SNEHA PALAPUZHAMATTOM VP
SYRIL PUTHENPURAYIL GEN SECRETARY
FRANCIS CHERUKARA JOINT SEC
JAIN KOTTIYANKAL TREASURER
SUNITHA PAUL MAKIL JT TREASURE