ജോസ് കണിയാലി
ഇൻഡ്യാന : ഇൻഡ്യാനപോളിസിൽ തുടങ്ങിയ ക്നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനാലാമത് കൺവൻഷനിൽ വർണ്ണശബളമായ ഘോഷയാത്ര നടത്തപ്പെട്ടു. കെ.സി.സി.എൻ.എ യുടെ ഇരുപത് യൂണിറ്റുകളിൽ നിന്നായി എത്തിയ അംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. ക്നാനായ സമുദായത്തിന്റെ പൈതൃകവും, പാരമ്പര്യങ്ങളും ഘോഷയാത്രയിലുടനീളം പ്രതിഫലിച്ചിരുന്നു. മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഓരോ യൂണിറ്റും യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വളരെ ചിട്ടയായി നടത്തിയ ഘോഷയാത്ര കൺവൻഷൻ നഗരിയെ പ്രൗഡോജ്ജ്വലമാക്കി.
കെ.സി. സി.എൻ. എ ബാനറിന്റെ പുറകിൽ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയും, വിശിഷ്ടാതിഥികളും അണിനിരന്ന ഘോഷയാത്രയിൽ വിവിധ രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, കാനഡ എന്നിവയുടെ ദേശീയ പതാകകളും വഹിക്കപ്പെട്ടു.
പതിന്നാലാമത് കെ.സി.സി.എൻ. എ കൺവൻഷൻ പ്രൗഡോജ്ജ്വലമാക്കാൻ ഘോഷയാത്ര കമ്മറ്റി ചെയർമാൻ ജോർജ്ജ് തോട്ടപ്പുറം , കവിത നീരാറ്റുപാറ, സാബുതെക്കേവട്ടത്തറ , ജസ് മോൻ പുറമഠത്തിൽ, ജോസ് മാമ്പള്ളിൽ, ജോളി മ്യാലിൽ , ഷിജു അപ്പോഴി എന്നിവർ നേതൃത്വം നൽകി. ഫാ.തോമസ് താഴപ്പള്ളി ,ജോർജ് തൊട്ടപ്പുറം , ലിൻസൺ കൈതമല, റൊണാൾഡ് പൂക്കുമ്പേൽ , ജോസ് മാമ്പള്ളിൽ എന്നിവർ നൽകിയ ദൃക്സാക്ഷിവിവരണം ഘോഷയാത്രയെ ധന്യമാക്കി.
ക്നാനായ കണ്‍വന്‍ഷനിലെ ഏറ്റവും പകിട്ടേറിയ ഒരു കാഴ്ചയായിരുന്നു എല്ലാ അംഗസംഘടനകളും നയിച്ച വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര.കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് അംഗം ഷിജു അപ്പോഴിയില്‍ ഈ കമ്മറ്റിയുടെ കെ.സി.സി.എന്‍.എ. ലെയ്സണ്‍ ആയി പ്രവർത്തിച്ചു .ഘോഷയാത്രയില്‍ ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ്, ഫിലാഡല്‍ഫിയ, ഡാളസ്, ഒഹായോ, മിനസോട്ട, കാനഡ, താമ്പ, വാഷിംഗ്ടണ്‍, സാന്‍ അന്റോണിയോ, ഹൂസ്റ്റണ്‍, ബോസ്റ്റണ്‍, മയാമി, ലാസ് വേഗാസ് , സാക്രമെന്റോ, അറ്റ്ലാന്റ, അരിസോണ, ലോസ് ആഞ്ചല്‍സ്, സാന്‍ഹൊസെ, ചിക്കാഗോ എന്നീ ക്രമത്തില്‍ കെ.സി.സി.എന്‍.എ.യുടെ എല്ലാ അംഗസംഘടനകളും പങ്കെടുത്തു . ക്നാനായ സംസ്ക്കാരം, വര്‍ണ്ണപ്പൊലിമ, അച്ചടക്കം തുടങ്ങിയ ഘടകങ്ങള്‍ നിർണയിച്ച് മികച്ച ഘോഷയാത്ര സംഘടിപ്പിച്ചവർക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഈ വര്‍ഷത്തെ കണ്വന്ഷന് ഘോഷയാത്ര ഗാംഭീരമാക്കിയ ജോർജ്ജ് തോട്ടപ്പുറം നേതൃത്വം നൽകിയ കമ്മറ്റിയെ കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവിന്റെ പേരില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭിനന്ദിച്ചു.
ചിത്രങ്ങൾ;കടപ്പാട് :മാത്യു ജിൻസൺ