ജയ്റോസ് പതിയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഗാനമേള ചെയര്‍മാന്‍

sponsored advertisements

sponsored advertisements

sponsored advertisements

13 June 2022

ജയ്റോസ് പതിയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഗാനമേള ചെയര്‍മാന്‍

ചിക്കാഗോ: ഇന്‍ഡ്യാനപോളിസിലെ ജെ.ഡബ്ലിയു. മാറിയറ്റ് ഹോട്ടലില്‍വെച്ച് നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്‍റെ ഉദ്ഘാടന ദിവസമായ ജൂലൈ 21-ാം തീയതി വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ഗാനമേളയുടെ ചെയര്‍മാനായി ജയ്റോസ് പതിയിലിനെ തെരഞ്ഞെടുത്തു. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതനിശയില്‍ കെ.സി.സി.എന്‍.എ.യുടെ എല്ലാ റീജിയനുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്നു. ഗാനമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് യൂണിറ്റ് പ്രസിഡന്‍റുമാരുമായും റീജിയണല്‍ വൈസ്പ്രസിഡന്‍റുമാരുമായും ബന്ധപ്പെടണമെന്ന് ഗാനമേള ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജയ്റോസ് പതിയില്‍ അഭ്യര്‍ത്ഥിച്ചു.

Jairose Pathiyil
Saju Koyithara
Diana Thekkumkattil
Jude Kattapuram

വടക്കേ അമേരിക്കയിലെ ക്നാനായ മക്കളുടെ മാമാങ്കമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ പ്രധാന പരിപാടികളില്‍ ഒന്നാണ് എല്ലാ റീജയണുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന സുന്ദരഗാനങ്ങള്‍കൊണ്ട് ആനന്ദപൂമഴ പൊഴിക്കുന്ന ഗാനമേള. ഈ പ്രോഗ്രാമിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ ജയ്റോസ് പതിയില്‍ (847 246 2117), സാജു കോയിത്തറ (845 507 2140), ഡയാന തേക്കുംകാട്ടില്‍ (954 224 5778) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്സണ്‍ ജൂഡ് കട്ടപ്പുറം (817 874 5296) അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍