വിജയന്‍ നെടുംചേരില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സെക്യൂരിറ്റി ചെയര്‍മാന്‍

sponsored advertisements

sponsored advertisements

sponsored advertisements

23 June 2022

വിജയന്‍ നെടുംചേരില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സെക്യൂരിറ്റി ചെയര്‍മാന്‍

ഹൂസ്റ്റണ്‍: ഇന്‍ഡ്യാനപോളിസിലെ ജെ.ഡബ്ലിയു.മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ സെക്യൂരിറ്റി കമ്മറ്റിയുടെ ചെയര്‍മാനായി നാഷണല്‍ കമ്മറ്റി അംഗം വിജയന്‍ നെടുംചേരിയിലിനെ തെരഞ്ഞെടുത്തു. ഇത്തവണത്തെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ എല്ലാവരുടെയും പൂര്‍ണ്ണസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ എല്ലാവിധ ക്രമീകരണങ്ങളും സെക്യൂരിറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരിയിലിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റി ആസൂത്രണം ചെയ്യുന്നതും, അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സിറ്റികളിലൊന്നായ ഇന്‍ഡ്യാനപോളിസിലെ കണ്‍വന്‍ഷന്‍ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ കണ്‍വന്‍ഷനായി നടത്തുവാനുള്ള എല്ലാ സംവിധാനങ്ങളും ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവമായി നാലുദിവസം ആഘോഷിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും സെക്യൂരിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരില്‍ അറിയിച്ചു. കണ്‍വന്‍ഷന്‍റെ സുഗമമായ ക്രമീകരണങ്ങള്‍ക്കായി നേതൃത്വം നല്‍കുന്ന സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരിയില്‍ (281 701 2026), കോ-ചെയര്‍മാന്‍മാരായ ജോസ് ആനമലയില്‍ (773 849 3573), ജിജു മുട്ടത്തില്‍ (646 643 3945), ബിജു മുപ്രാപ്പള്ളിയില്‍ (845 300 2477), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), ഫിനു തൂമ്പനാല്‍ (630 974 7383) എന്നിവരുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്ന് കെ.സി.സി.എന്‍.എ. ലെയ്സണ്‍ ജോമോന്‍ ചെമ്മരപ്പള്ളിയില്‍ അറിയിച്ചു.

വിജയന്‍ നെടുംചേരിയില്‍
ജോസ് ആനമലയില്‍
ജിജു മുട്ടത്തില്‍
ബിജു മുപ്രാപ്പള്ളിയില്‍
ഗ്ലിസ്റ്റണ്‍ ചോരത്ത്
ഫിനു തൂമ്പനാല്‍
ജോമോന്‍ ചെമ്മരപ്പള്ളിയില്‍

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍