കെ.സി.സി.എൻ എ കൺവൻഷന് കൊടിയിറക്കം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 July 2022

കെ.സി.സി.എൻ എ കൺവൻഷന് കൊടിയിറക്കം

ജോസ് കണിയാലി
ഇൻഡ്യാന പോളിസ് : നാലുദിവസം നീണ്ടു നിന്ന വിജയകരമായ ക്നാനായ കൺവൻഷൻ സമാപിച്ചു. മെഗാ മാർഗ്ഗം കളിയും ഫ്ലാഷ് മോബും ഈ കൺവൻഷന്റെ പ്രത്യേകതയായിരുന്നു. ജയരാജ് വാര്യരുടെ ചിരിയരങ്ങ് പുതിയ ഒരു അനുഭവമായി. ക്നാനായ മന്നൻ – മങ്ക, ലിറ്റിൽ പ്രിൻസ്, പ്രിൻസസ് , മിസ്റ്റർ ക്നാ – മിസ് ക്നാ തുടങ്ങിയ മത്സരങ്ങൾ ക്നാനായ പ്രതിഭകളുടെ കഴിവു തെളിയിക്കുവാൻ വേദിയായി. പത്ത് യൂണിറ്റുകൾ ആവേശപൂർവ്വം പങ്കെടുത്ത കൾച്ചറൽ പ്രോഗ്രാമുകൾ ക്നാനായ ജനതയുടെ സംസ്കാരവും , പാരമ്പര്യവും, കഴിവുകളും തെളിയിക്കുന്ന വേദിയായി മാറി. വളരെ ചിട്ടയായും അച്ചടക്കത്തോടും കൂടി സംഘടിപ്പിക്കപ്പെട്ട ഈ കൺവൻഷൻ സംഘാടകർക്ക് അഭിമാനനിമിഷങ്ങളായി. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭരണമികവ് ഓരോ പരിപാടിയിലും പ്രകടമായിരുന്നു.
തനിമയിലും, ഒരുമയിലും പുലരുന്ന ക്നാനായ ജനതയുടെ പാരമ്പര്യം തെളിയിച്ച കൺവൻഷനായി ഇൻഡ്യാന പോളിസ് കൺവൻഷൻ മാറി.
സമാപന ദിനമായ ജൂലൈ 24 ഞായറാഴ്ച വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ മുഖ്യ കാർമ്മികത്വം വഹിച്ച സമൂഹബലിയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. ബാബു പൂഴിക്കുന്നേൽ, എം.ജി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. ജോസ് ജെയിംസ് പന്നിവേലിൽ , ന്യൂയോർക്ക് ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവുംകാലായിൽ , ഹൂസ്റ്റൺ കെ.സി. എസ് പ്രസിഡന്റ്
ജോജോ തറയിൽ, മുൻ കെ.സി.സി. എൻ.എ പ്രസിഡന്റ് അലക്സ് മഠത്തിൽ താഴെ ,ക്നാനായ വിമൻസ് ഫോറം പ്രസിഡന്റ് ഡോ.ദിവ്യ വള്ളിപ്പടവിൽ ,ജൂഡ് കട്ടപ്പുറം ,ഡി കെ സി സി ചെയർമാൻ സിറിയക് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.ജസ്റ്റിൻ തെങ്ങനാട്ട് സ്വാഗതവും ഷിജു അപ്പോഴി കൃതജ്ഞതയും പറഞ്ഞു.സിബി മുളയാനിക്കുന്നേൽ ആയിരുന്നു എം.സി.
തുടർന്ന് മെഗാ മാർഗ്ഗംകളി , ഫ്ലാഷ് മോബ് , നടവിളി എന്നിവ അരങ്ങേറി.
വൈകിട്ട് നടന്ന ബാൻക്വറ്റ് സമ്മേളനത്തോടെ പരിപാടികൾ സമാപിച്ചു.ബാൻക്വറ്റിൽ അജി തട്ടാറേട്ട് സ്വാഗതവും ,ലിജോ മച്ചാനിക്കൽ കൃതജ്ഞതയും പറഞ്ഞു .സൈമൺ മുട്ടത്തിൽ ,ലിജോ മച്ചാനിക്കൽ എന്നിവരായിരുന്നു എം സി മാർ കൺവൻഷനിൽ സന്നിഹിതരായിരുന്ന കെ.സി.സി.എൻ. എ മുൻ പ്രസിഡന്റുമാരായ ജോസ് കണിയാലി , ബേബി ഊരാളിൽ, ജോണി പുത്തൻ പറമ്പിൽ , ഡോ.ഷീൻസ് ആകശാല, റ്റോമി മ്യാൽക്കരപ്പുറത്ത് , ബേബി മണക്കുന്നേൽ, അലക്സ് മഠത്തിൽ താഴെ എന്നിവരേയും മുൻ ജനറൽ സെക്രട്ടറിമാരായ ജോസ് കണിയാലി, ബേബി മണക്കുന്നേൽ, ഡോ.ഷീൻസ് ആകശാല, സിറിയക് പുത്തൻ പുരയിൽ, പയസ് വേളൂപ്പറമ്പിൽ എന്നിവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. കൺവൻഷന് നേതൃത്വം നൽകിയ സബ് കമ്മിറ്റി ഭാരവാഹികളേയും, കെ.സി.സി.സി.എൻ.എ എക്സിക്യുട്ടീവ് അംഗങ്ങളേയും ആദരിക്കുകയുണ്ടായി. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡുകൾ നൽകി. രചന നാരായണൻ കുട്ടി, രഞ്ജിനി ജോസ്, ഫ്രാങ്കോ, ജയരാജ് വാര്യർ എന്നിവരുടെ മെഗാ ഷോയോടു കൂടി കൺവൻഷന് തിരശ്ശീല വീണു.