ചിക്കാഗോ: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാന പോളിസിലെ ക്നായി തോമാ നഗറില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ പ്രോഗ്രാം ചെയറായി നാഷണല്‍ കൗണ്‍സില്‍ അംഗം അനിതാ പണയപ്പറമ്പിലിനെ തെരഞ്ഞെടുത്തു. മുന്‍കാലങ്ങളില്‍ കണ്‍വന്‍ഷന്റെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിതയുടെ പ്രവര്‍ത്തനപരിചയം ഇത്തവണത്തെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ പ്രോഗ്രാമിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് കണ്വന്ഷന് കമ്മറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. ലെയ്സണ്‍ സാബു മുളയാനിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.


ഈ കമ്മറ്റിയുടെ കോ-ചെയറായി ജോസ് നെടുമാക്കന്‍, ജയിന് കണ്ണച്ചാന്‍പറമ്പില്‍, ജസ്ലി പുത്തന്‍പുരയില്‍ എന്നിവരും കെ.സി.സി.എന്‍.എ. ലെയ്സണായി സാബു മുളയാനിക്കുന്നേലും പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷന്റെ വിവിധ ദിവസങ്ങളിലായി എല്ലാ യൂണിറ്റുകളില്‍നിന്നും വര്‍ണ്ണമനോഹരമായ പരിപാടികളാണ് കള്‍ച്ചറല്‍ പ്രോഗ്രാമിനുവേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നതെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിക് കൂവക്കാട്ടില്‍ അറിയിച്ചു.



കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം അനുസരിച്ച് ചിക്കാഗോ, ന്യൂയോര്‍ക്ക്, യൂണിറ്റുകള്‍ക്ക് 75 മിനിറ്റും, ഹൂസ്റ്റണ്‍, താമ്പാ യൂണിറ്റുകള്‍ക്ക് 45 മിനിറ്റും, ഡാളസ്, കാനഡ, മയാമി, സാന്‍ഹൊസെ യൂണിറ്റുകള്‍ക്ക് 30 മിനിറ്റും, സാന്‍ അന്റോണിയോ, ഡിട്രോയിറ്റ്, അറ്റ്ലാന്റ, സാക്രമന്റോ, ഫിലാഡല്‍ഫിയ, അരിസോണ, ലാസ്വേഗാസ്, വാഷിംഗ്ടണ്‍, മിനിസോട്ട, ഒഹായോ, ലോസ് ഏഞ്ചല്‍സ്, ബോസ്റ്റണ്‍ യൂണിറ്റുകള്‍ക്ക് 15 മിനിറ്റ് സമയവുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുവദിച്ചിരിക്കുന്നതെന്ന് അനിതാ പണയപ്പറമ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനിതാ പണയപ്പറമ്പില്‍ (630 248 9724), ജോസ് നെടുമാക്കല്‍ (832 755 1094), ജയിന് കണ്ണച്ചാന്‍പറമ്പില്‍ (248 251 2256), ജസ്ലി പുത്തന്‍പുരയില്‍ (647 717 9376) എന്നിവരുമായി ബന്ധപ്പെടണമെന്ന് കണ്വന്ഷന് കമ്മറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍