ക്നാനായ കണ്‍വന്‍ഷന്‍ ആര്‍ട്ട് & ലിറ്റററി മത്സരങ്ങളുടെ ചെയറായി ഏമി പെരുമണിശ്ശേരിലിനെ നിയമിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


21 May 2022

ക്നാനായ കണ്‍വന്‍ഷന്‍ ആര്‍ട്ട് & ലിറ്റററി മത്സരങ്ങളുടെ ചെയറായി ഏമി പെരുമണിശ്ശേരിലിനെ നിയമിച്ചു

ന്യൂയോര്‍ക്ക്: കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ക്നായി തോമാ നഗറില്‍ വച്ച് നടക്കുന്ന കലാമത്സരങ്ങളുടെ പ്രോഗ്രാം ചെയറായി ന്യൂയോര്‍ക്കില്‍നിന്നുള്ള ഏമി പെരുമണിശ്ശേരിലിനെ നിയമിച്ചു.കെ.സി.സി.എന്‍.എ.കണ്‍വന്‍ഷനോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി അനേകം കലാമത്സരങ്ങളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ട്ട് & ലിറ്റററി പ്രോഗ്രാമിന്‍റെ കെ.സി.സി.എന്‍.എ. ലെയ്സണായി പ്രവര്‍ത്തിക്കുന്ന ജോമോന്‍ കുടിയിരിപ്പില്‍ അറിയിച്ചു. ഈ മത്സരങ്ങളുടെ കോ-ചെയറായി ഷീബ ചെറുശ്ശേരില്‍, ബിസ്മി കുശക്കുഴിയില്‍, സുപ്രിയ ഇടുക്കുതറയില്‍, ജോബിന്‍ ചിറയില്‍ എന്നിവരെ തെരഞ്ഞെടുത്തതായി കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മറ്റി അംഗങ്ങളുമായോ അതാത് യൂണിറ്റ് ഭാരവാഹികളുമായോ ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് ഏമി പെരുമണിശ്ശേരിയില്‍ അറിയിച്ചു.


നേഴ്സറി സ്കൂളിലെ കുട്ടികള്‍ക്കും, തുടര്‍ന്ന് 1-ാം ക്ലാസ് മുതല്‍ 4-ാം ക്ലാസ് വരെ പഠിക്കുന്നവര്‍, 5-ാം ക്ലാസ് മുതല്‍ 8-ാം ക്ലാസ് വരെ പഠിക്കുന്നവര്‍, 9-ാം ക്ലാസ് മുതല്‍ 21 വയസ്സുവരെ പ്രായമുള്ളവര്‍, 22 വയസ്സിന് മുകളിലുള്ളവര്‍ എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഏമി പെരുമണിശ്ശേരിയില്‍ 516 633 3993, ഷീബ ചെറുശ്ശേരില്‍ 952 212 3536, ബിസ്മി കുശക്കുഴിയില്‍ 630 506 0208, സുപ്രിയ ഇടുക്കുതറയില്‍ 630 674 6208, ജോബിന്‍ ചിറയില്‍ 469 432 0365 എന്നിവരുമായോ ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. മത്സരവിജയികള്‍ക്ക് വ്യക്തിഗത മെഡലുകളും ക്യാഷ് പ്രൈസും കൂടാതെ കലാതിലകം, കലാപ്രതിഭ, യൂണിറ്റുകള്‍ക്കായുള്ള സമ്മാനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്നും, ആയതിനാല്‍ ഈ കലാമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ പരിശ്രമിക്കണമെന്നും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍