ജോയല്‍ വിശാഖംതറ; കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വെബ്സൈറ്റ് കമ്മറ്റി ചെയര്‍മാന്‍

sponsored advertisements

sponsored advertisements

sponsored advertisements

24 May 2022

ജോയല്‍ വിശാഖംതറ; കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വെബ്സൈറ്റ് കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാന പോളിസിലെ ജെ.ഡബ്ല്യു. മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ വെബ്സൈറ്റ് കമ്മറ്റി ചെയര്‍മാനായി ജോയല്‍ വിശാഖംതറയെ തെരഞ്ഞെടുത്തു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മുഴുവന്‍ ക്രമീകരണങ്ങളും convention.kccna.com എന്ന വെബ്സൈറ്റിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ വെബ്സൈറ്റ് കമ്മറ്റി ചെയര്‍മാന്‍ ജോയല്‍ വിശാഖംതറയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ വെബ്സൈറ്റിലൂടെ കണ്‍വന്‍ഷന്‍റെ രജിസ്ട്രേഷന്‍ വളരെ സുഗമമായും കൃത്യതയോടും നടന്നുകൊണ്ടിരിക്കുന്നു.

Joel Vishakanthara
Vivin Onasseril
Iyvin Peedikayil
Stephen Kidarathil
Avarachen Vazhappally
Cibi Mulayanikunnel

ജോയല്‍ വിശാഖംതറയോടൊപ്പം ഇതിന്‍റെ കോ ചെയര്‍മാന്‍മാരായി കെ.സി.സി.എന്‍.സി. മുന്‍ പ്രസിഡന്‍റും മികച്ച സംഘാടകനുമായ വിവിന്‍ ഓണശ്ശേരില്‍, കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ രജിസ്ട്രേഷന് നേതൃത്വം നല്‍കുന്ന ഐവിന്‍ പീടികയില്‍, ന്യൂയോര്‍ക്ക് ഐ.കെ.സി.സി. സെക്രട്ടറി സ്റ്റീഫന്‍ കിടാരത്തില്‍, ഹൂസ്റ്റണില്‍നിന്നും അവറാച്ചന്‍ വാഴപ്പള്ളിയില്‍ എന്നിവരും കെ.സി.സി.എന്‍.എ. നാഷണല്‍ കമ്മറ്റി അംഗമായ സിബി മുളയാനിക്കുന്നേല്‍ കണ്‍വന്‍ഷന്‍റെ കണ്‍വീനര്‍ എന്ന നിലയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ ആദ്യപടിയായ രജിസ്ട്രേഷന്‍ വളരെ ഭംഗിയായി കൃത്യതയോടെയും സുഗമമായി നടപ്പിലാക്കുവാന്‍ മുന്‍കൈയെടുത്ത ജോയല്‍ വിശാഖംതറയെയും മറ്റ് കമ്മറ്റി അംഗങ്ങളെയും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അഭിനന്ദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു. കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള എല്ലാ വിവരങ്ങളും convention.kccna.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്. ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും നിങ്ങളുടെ സംശയങ്ങള്‍ക്കും ചെയര്‍മാന്‍ ജോയല്‍ വിശാഖംതറ (845 536 1133), കോ-ചെയര്‍മാന്‍മാരായ വിവിന്‍ ഓണശ്ശേരില്‍ (510 366 4941), സ്റ്റീഫന്‍ കിടാരത്തില്‍ (718 710 6304), അവറാച്ചന്‍ വാഴപ്പള്ളിയില്‍ (310 956 8077), സിബി മുളയാനിക്കുന്നേല്‍ (404 429 4927), ഐവിന്‍ പീടികയില്‍ (914 337 6112) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍