സൈമണ്‍ മുട്ടത്തില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) യുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി യുവജന കണ്‍വന്‍ഷന്‍ ടെന്നസ്സിയിലെ നാഷ്വില്ലില്‍ വെച്ച് നടത്തപ്പെടുന്നു ഫെബ്രുവരി 18 മുതല്‍ 20-ാം തീയതിവരെ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ യുവജന കണ്‍വന്‍ഷന്‍ കെസിസിഎന്‍എയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് നടത്തപ്പെടുന്നത്. 225 ക്നാനായ യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ കണ്‍വന്‍ഷന്‍ യുവജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ ഉന്നമനത്തിനാവശ്യമായ അനേകം പ്രോഗ്രാമുകള്‍ കൂടാതെ യുവജനങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനുമുള്ള ഒട്ടനവധി പരിപാടികള്‍കൊണ്ട് സമ്പല്‍സമൃദ്ധമാണെന്ന് കെസിസിഎന്‍എ പ്രസിഡണ്ട് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.
25 വയസ്സിനു മുകളിലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി അവരുടെ അഭിരുചികള്‍ കണ്ടറിഞ്ഞ് മൂന്നു ദിവസങ്ങളിലായി നടത്തുന്ന യുവജന കണ്‍വന്‍ഷനില്‍ 225 യുവജനങ്ങള്‍ പങ്കെടുക്കുന്നതു വഴി കെസിസിഎന്‍എ യുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി ഈ യുവജന കണ്‍വന്‍ഷന്‍ ഇടംപിടിക്കുമെന്ന് കെസിസിഎന്‍എ സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. വടക്കെ അമേരിക്കയിലുള്ള 25 വയസ്സിനു മുകളിലുള്ള ക്നാനായ യുവജനങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ യുവജന കണ്‍വന്‍ഷന് അഭൂതപൂര്‍വമായ പങ്കാളിത്തവും പ്രോത്സാഹനവുമാണ് ലഭിക്കുന്നതെന്നും ഇതിനായി മുന്‍കൈയെടുത്ത സിറിയക് കൂവക്കാട്ടില്‍ പ്രസിഡണ്ടും ജോണിച്ചന്‍ കുസുമാലയം വൈസ് പ്രസിഡണ്ടും ലിജോ മച്ചാനിക്കല്‍ സെക്രട്ടറിയും ജിറ്റി പുതുക്കേരിയില്‍ ജോ. സെക്രട്ടറിയും ജെയ്മോന്‍ കട്ടിണശ്ശേരിയില്‍ ട്രഷററുമായുള്ള എക്സിക്യൂട്ടീവ് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും വടക്കെ അമേരിക്കയിലെ ക്നാനായ സമൂഹം ഇവരോട് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നുവെന്നും ഈ കണ്‍വന്‍ഷന്‍റെ കോ-ഓര്‍ഡിനേറ്റേഴ്സായ ഫിനു തുമ്പനാലും (ഒഹായോ ആര്‍വിപി), ജനി തടത്തിലും (ന്യൂയോര്‍ക്ക് ആര്‍വിപി) അറിയിച്ചു.