കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് കിക്കോഫ് പ്രൗഢോജ്ജ്വലമായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 March 2022

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് കിക്കോഫ് പ്രൗഢോജ്ജ്വലമായി

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്‍റെ ന്യൂയോര്‍ക്ക് റീജിയന്‍ കിക്കോഫ് പ്രൗഢോജ്ജ്വലമായി. ഫെബ്രുവരി 26-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് റോക്ക്ലാന്‍റ് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് നടന്ന കണ്‍വന്‍ഷന്‍ കിക്കോഫ് കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ മെഗാസ്പോണ്‍സറായ ഷീന്‍സ് & സിന്ധു ആകശാലയില്‍നിന്നും സ്പോണ്‍സര്‍ഷിപ്പ് വാങ്ങി ഉദ്ഘാടനം ചെയ്തു. ഐ.കെ.സി.സി. പ്രസിഡന്‍റ് സിജു ചെരുവന്‍കാലായിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്‍റ് ജോണിച്ചന്‍ കുസുമാലയം, റീജിയണല്‍ വൈസ് പ്രസിഡന്‍റ് ജെനി തടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കെ.സി.സി.എന്‍.എ.യുടെ ഉത്ഭവം മുതല്‍ ഈ സംഘടനയുടെ നെടുംതൂണായി നിലനില്‍ക്കുന്ന ന്യൂയോര്‍ക്ക് ക്നാനായ സമുദായത്തിന്‍റെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണെന്നും അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മെഗാസ്പോണ്‍സറായി മുന്നോട്ടുവന്ന ഷീന്‍സ് & സിന്ധു ആകശാലയില്‍, ഗ്രാന്‍റ് സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന ജയ്സണ്‍ & കുഞ്ഞുമോള്‍ വടക്കേടം, ജയിംസ് & മേരിക്കുട്ടി കണ്ടാരപ്പള്ളില്‍, ജോണി & മിനി കടിയംപള്ളില്‍, സണ്ണി & ജെസ്സി കോയിത്തറ, ബേബി & സലോമി ഊരാളില്‍, സാജന്‍ & സ്റ്റെല്‍ബി കുഴിപ്പറമ്പില്‍, സുനില്‍ & സിന്ധു കാരത്തുരുത്തേല്‍, സിജി & ആശ ചെമ്പനാല്‍, ജോണ്‍ സി. & ജയ കുസുമാലയം എന്നിവരും കൂടാതെ 70 ല്‍ പരം ഫാമിലി സ്പോണ്‍സേഴ്സും ഈ കിക്കോഫില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ഏര്‍ലിബേര്‍ഡ് രജിസ്ട്രേഷന്‍ മാര്‍ച്ച് 15 -ാം തീയതി അവസാനിക്കുമെന്നും ആയതിനാല്‍ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്‍റ് ജോണ്‍ സി. കുസുമാലയം അഭ്യര്‍ത്ഥിച്ചു.

യുവജനങ്ങള്‍ക്കായി ഇത്തവണത്തെ കണ്‍വന്‍ഷനില്‍ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ആയതിനാല്‍ ഇത്തവണത്തെ കണ്‍വന്‍ഷനില്‍ യുവജനങ്ങളെ പങ്കാളികളാക്കാന്‍ മുഴുവന്‍ മാതാപിതാക്കളും ശ്രമിക്കണമെന്നും റീജിയണല്‍ വൈസ് പ്രസിഡന്‍റ് ജെനി തടത്തില്‍ തന്‍റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.


ക്നാനായ സമുദായത്തിന്‍റെ കൂട്ടായ്മയായ ക്നാനായ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിത്തീര്‍ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ക്നാനായക്കാരന്‍റേയും കടമയാണെന്നും അതുകൊണ്ട് ന്യൂയോര്‍ക്ക് ക്നാനായ കമ്മ്യൂണിറ്റിയില്‍നിന്നും സാധിക്കുന്ന എല്ലാവരും ഈ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഐ.കെ.സി.സി. പ്രസിഡന്‍റ് സിജു ചെരുവന്‍കാലായില്‍ അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ക്ക് ഐ.കെ.സി.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്‍റ് ജെയിന്‍ വെട്ടിക്കല്‍, സെക്രട്ടറി സ്റ്റീഫന്‍ കിടാരത്തില്‍, ജോയിന്‍റ് സെക്രട്ടറി സാബു തെക്കേവട്ടത്തറ, ട്രഷറര്‍ കോര്‍ഡിയല്‍ ചെമ്മന്‍കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സ്റ്റീഫന്‍ കിടാരത്തില്‍