കെ.സി.സി.എൻ.സി വിപുലമായ ഓണാഘോഷം നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

30 September 2022

കെ.സി.സി.എൻ.സി വിപുലമായ ഓണാഘോഷം നടത്തി

ജിപ്സൺ പുറയംപള്ളിൽ

ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ (KCCNC) യുടെ ആഭിമുഖ്യത്തിൽ സാൻഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ ഹാളിൽവെച്ചു വിപുലമായ ഓണാഘോഷം നടത്തപ്പെട്ടു. രണ്ടു വർഷങ്ങളുടെ ഇടവേളക്ക്‌ ശേഷം എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷം ജനപങ്കാളിത്തം കൊണ്ടു ശ്രേദ്ധേയമായി. വിഭവസമൃദ്ധമായ ഓണസദ്യക്കും ശേഷം മാവേലിത്തമ്പുരാനെ വരവേറ്റിക്കൊണ്ടുള്ള ഘോഷയാത്രയും, ആവേശത്തിമിർപ്പേകിയ ചെണ്ടമേളവും, മെഗാ തിരുവാതിരയും, ഓണക്കളികളും എല്ലാവരും മനം നിറയെ ആസ്വദിച്ചു. പ്രശസ്ത കലാകാരന്മാർ അണിനിരന്ന, ന്യൂയോർക് താളലയം അവതരിപ്പിച്ച സാമൂഹിക പ്രതിബദ്ധതയും സംഗീത പ്രാധാന്യവുമുള്ള നാടകം ‘മാന്ത്രികച്ചെപ്പ്’, കാണികളെ പഴയകാലത്തെ പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി.

കെസിസിൻസി പ്രോപ്പർട്ടി ഡെവലപ്‌മന്റ്‌ ഫണ്ടിലേക്കുള്ള ധനസമാഹരണവും ഇതോടൊപ്പം നടക്കുകയുണ്ടായി. കൂടാതെ, സ്റ്റീഫൻ മരുതനാടിയിൽ സ്വീറ്റ തെങ്ങുംതറ എന്നിവരെ അനുമോദിക്കുകയും ചെയ്തു. സ്വീറ്റ, ഫോമാ ബ്യൂട്ടി പേജന്റിൽ റണ്ണർ അപ്പും സ്റ്റീഫൻ, KCCNA കൺവെൻഷന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുകയും, തുടർച്ചയായി രണ്ടു പ്രാവശ്യം KCCNC ക്കു ഒന്നാം സ്ഥാനം നേടിയെടുക്കാൻ പ്രയത്‌നിക്കുകയും ചെയ്തു. കെസിസിൻസി പ്രസിഡന്റ് ഷീബ പുറയംപള്ളിൽ, ഷിബു പാലക്കാട്ട്,
റോബിൻ ഇലഞ്ഞിക്കൽ, അഭിലാഷ് മരവട്ടിക്കുട്ടത്തിൽ, മനു പെരിങ്ങേലിൽ, ജോസ് മാമ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്.