കെ.സി.സി.എൻ.എ. കൺവൻഷൻ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി; ഫൈവ് സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി ഗോൾഡ് സ്പോൺസേഴ്സ്

sponsored advertisements

sponsored advertisements

sponsored advertisements

16 January 2022

കെ.സി.സി.എൻ.എ. കൺവൻഷൻ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി; ഫൈവ് സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി ഗോൾഡ് സ്പോൺസേഴ്സ്

ചിക്കാഗോ: ഇൻഡ്യാനപോളിസിൽ വച്ച് നടക്കുന്ന കെ.സി.സി.എൻ.എ. കൺവൻഷന്റെ ചിക്കാഗോ റീജിയൻ കിക്കോഫ് ഉജ്ജ്വല വിജയമായി. 2022 ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കൺവൻഷന്റെ ഗോൾഡ് സ്പോൺസേഴ്സായി, ഫൈവ് സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി ഉടമകളായ റോണാൾഡ് പൂക്കുമ്പേലും, സൻജു പുളിക്കത്തൊട്ടിയിലും $ 15000 നൽകിക്കൊണ്ട് കൺവൻഷന്റെ ഗോൾഡ് സ്പോൺസേഴ്സായി. ജനുവരി 15-ാം തീയതി ശനിയാഴ്ച വൈകിട്ട് ചിക്കാഗോ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന കൺവൻഷൻ കിക്കോഫ് ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റർ ലോറ മർഫി ഉദ്ഘാടനം ചെയ്തു.
റോണാൾഡ് പൂക്കുമ്പേൽ, ലിന്റോ ഒറവക്കുഴി, ചിക്കാഗോയിലെ മോർഗേജ് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ ലിങ്കൺവുഡ് മോർഗേജിന്റെ ഉടമയായ സൻജു പുളിക്കത്തൊട്ടിയിലിന്റെയും ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി ഗോൾഡ് സ്പോൺസേഴ്സായി കൺവൻഷനിൽ രജിസ്റ്റർ ചെയ്തതിലുള്ള നന്ദിയും സന്തോഷവും കെ.സി.സി.എൻ.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

കൺവൻഷന്റെ സിൽവർ സ്പോൺസറായി സെന്റ് മേരീസ് പെട്രോളിയത്തിനുവേണ്ടി അലക്സ് & ആൻജല കൂവക്കാട്ടിൽ $10000 നൽകിക്കൊണ്ട് കൺവൻഷൻ രജിസ്റ്റർ ചെയ്തു. ചിക്കാഗോയിലെ ഇന്ധനവിതരണരംഗത്തെ പ്രമുഖ കമ്പനിയാണ് സിറിയക് കൂവക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് മേരീസ് പെട്രോളിയം കമ്പനി. ഇവരെ കൂടാതെ $ 5000 നൽകി മെഗാ സ്പോൺസറായി ജോസ് & സുമ ഐക്കരപ്പറമ്പിൽ ഫാമിലി, ചാക്കോ & ഫിലോമിന ചിറ്റലക്കാട്ട് ഫാമിലി, പുന്നൂസ്& പ്രതിഭ തച്ചേട്ട് ഫാമിലി, ജസ്ലിൻ & ‘ടാനിയ പ്ലാത്താനത്ത്, ജിനു & മീന പുന്നശ്ശേരിൽ ഫാമിലി, ജസ്റ്റിൻ & ശോമ തെങ്ങനാട്ട്, സൈമൺ & സിജി മുട്ടത്തിൽ എന്നിവർ കൺവൻഷനിൽ രജിസ്ട്രേഷൻ ചെയ്തു. ഇതിനെത്തുടർന്ന് $3000 നൽകി ഗ്രാൻഡ് സ്പോൺസേഴ്സായി കൺവൻഷൻ കിക്കോഫ് ദിനത്തിൽ തന്നെ 41 കുടുംബങ്ങൾ രജിസ്റ്റർ ചെയ്യുകയുണ്ടായി.

ഗോൾഡ് സ്പോൺസേഴ്സ്, സിൽവർ സ്പോൺസേഴ്സ്, മെഗാസ്പോൺസേഴ്സ്, ഗ്രാൻഡ് സ്പോൺസേഴ്സ് എന്നിവരെ കൂടാതെ 212 ഫാമിലി രജിസ്ട്രേഷൻ കൺവൻഷൻ കിക്കോഫിനോടനുബന്ധിച്ച് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഒരു സമൂഹം എന്ന നിലയിൽ ഉയർന്ന് പ്രവർത്തിക്കുന്ന ചിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ നേട്ടങ്ങൾ അസൂയാവഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ലോറ മർഫി പ്രസംഗിച്ചു.

കെ.സി.സി.എൻ.എ.യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ ഒറ്റ ദിവസം നടന്ന സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും, ക്നാനായ സമുദായത്തിന്റെ അഭിമാനമായ കെ.സി.സി.എൻ.എ.യുടെ യശസ്സ് വാനോളമുയർത്തിയ ചിക്കാഗോ കമ്മ്യൂണിറ്റിയോട് എത്രപറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും ഈ കൺവൻഷൻ വിജയകരമായി മാറ്റുവാൻ കാണിക്കുന്ന നല്ല മനസ്സിന് എല്ലാവരോടും നന്ദിയുണ്ടെന്നും കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ പറഞ്ഞു. ഇൻഡ്യാനപോളിസിൽ വച്ച് നടക്കുന്ന കൺവൻഷനിൽ ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയിൽനിന്നും വളരെ നല്ല പങ്കാളിത്തമുണ്ടാകുമെന്നും ഇനിയും വളരെയധികം പേർ രജിസ്റ്റർ ചെയ്ത് ഈ കൺവൻഷൻ ഉജ്ജ്വലവിജയമാകുമെന്നതിൽ സംശയമില്ലെന്നും കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി പറയുകയുണ്ടായി.

കൺവൻഷൻ കിക്കോഫിന് ചിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റ് ജസ്റ്റിൻ തെങ്ങനാട്ട്, കെ.സി.എസ്. എക്സിക്യൂട്ടീവ് അംഗങ്ങളായ ലിൻസൺ കൈതമലയിൽ, ജോസ് ആനമല , ആൽബിൻ ഐക്കരേത്ത് , ഷിബു മുളയാനിക്കുന്നേൽ, മജു ഓട്ടപ്പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സൈമൺ മുട്ടത്തിൽ

============================

ഫോട്ടോ അടിക്കുറിപ്പ്
ഗോൾഡ് സ്പോൺസേഴ്സായ റൊണാൾഡ് പൂക്കുമ്പേലും, സൻജു പുളിക്കത്തൊട്ടിയിൽനിന്നും സെനറ്റർ ലോറ മർഫി രജിസ്ട്രേഷൻ സ്വീകരിക്കുന്നു. ഇടത്തുനിന്നും ഷിബു മുളയാനിക്കുന്നേൽ, തോമസ് പൂതക്കരി, മജു ഓട്ടപ്പള്ളിയിൽ, സിറിയക് കൂവക്കാട്ടിൽ, ജസ്റ്റിൻ തെങ്ങനാട്ട്, ലിൻസൺ കൈതമലയിൽ, സൈമൺ മുട്ടത്തിൽ എന്നിവർ സമീപം.