കെ സി സി എൻ സി സെപ്റ്റംബർ 10ന് ഓണാഘോഷവും നാടകവും നടത്തുന്നു

sponsored advertisements

sponsored advertisements

sponsored advertisements

9 September 2022

കെ സി സി എൻ സി സെപ്റ്റംബർ 10ന് ഓണാഘോഷവും നാടകവും നടത്തുന്നു

ക്നാനായ കാത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ (KCCNC) യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10ന് സാൻഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ഹാളിൽവെച്ചു വിപുലമായ രീതിയിൽ ഓണാഘോഷവും നാടകവും നടത്തുന്നു.

ക്നാനായ കാത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ (KCCNC) യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10ന് സാൻഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ഹാളിൽവെച്ചു വിപുലമായ രീതിയിൽ ഓണാഘോഷവും നാടകവും നടത്തുന്നു. വൈകിട്ട് 4 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വൈകിട്ട് 5.15 നു ഓണക്കളികളോടെ അരങ്ങുണരും. ഓണസദ്യക്കും ഘോഷയാത്രക്കും ചെണ്ടമേളത്തിനും, മെഗാ തിരുവാതിരക്കും ശേഷം വൈകിട്ട് 7.45 നു പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഗീത പ്രാധാന്യമുള്ള നാടകം ‘മാന്ത്രികച്ചെപ്പ്’ അവതരിപ്പിക്കും.

വിമൽ മുരളി എഴുതി തോമസ് തയ്യിൽ സംവിധാനം നിർവഹിക്കുന്ന ഈ നാടകം, ഇതിനോടകം 17 ൽ അധികം അരങ്ങുകളിൽ അവതരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കാലിഫോർണിയയിലെ ആദ്യ പ്രദർശനം ആണ് സാൻഹൊസെയിൽ നടത്തപ്പെടുവാൻ പോകുന്നതു.

കെസിസിൻസി പ്രസിഡന്റ് ഷീബ പുറയംപള്ളിൽ, ഷിബു പാലക്കാട്ട്,റോബിൻ ഇലഞ്ഞിക്കൽ, അഭിലാഷ് മരവട്ടിക്കുട്ടത്തിൽ, മനു പെരിങ്ങേലിൽ, ജോസ് മാമ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.