ലോസാഞ്ചലസ് കെ.സി.സി.എസ്.സിക്ക് പുതിയ ഭാരവാഹികള്‍

sponsored advertisements

sponsored advertisements

sponsored advertisements

24 November 2022

ലോസാഞ്ചലസ് കെ.സി.സി.എസ്.സിക്ക് പുതിയ ഭാരവാഹികള്‍

ജോജി മണലേൽ

ലോസാഞ്ചലസ്: സൗത്ത് കാലിഫോര്‍ണിയയിലെ ക്നാനായക്കാരുടെ വര്‍ഷത്തിലൊരിക്കലുള്ള ക്നാനായ നൈറ്റും കാത്തലിക് കോണ്‍ഗ്രസ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. നവംബര്‍ 19-ന് മോണ്ട്ബെല്ലയിലുള്ള സീനിയര്‍ സെന്‍ററിലാണ് പരിപാടികള്‍ നടത്തപ്പെട്ടത്. അഞ്ചു മണിയോടെ ആരംഭിച്ച പരിപാടികള്‍ക്കും വാര്‍ഷിക ജനറല്‍ ബോഡിക്കും മുന്‍ പ്രസിഡണ്ട് സുനിത വള്ളിപ്പടവില്‍, ജോ. സെക്രട്ടറി തുഷാര പൂഴിക്കാല, ട്രഷറര്‍ ടിം ചാത്തം എന്നിവര്‍ നേതൃത്വം നല്കി.
ചടങ്ങില്‍ പുതിയ ഗ്രാജുവേറ്റ്സിനെ അനുമോദിക്കുകയും 2022 കെസിസിഎന്‍എ കണ്‍വന്‍ഷന്‍ വിജയികളെ ആദരിക്കുകയും ചെയ്തു. മാത്യു വെട്ടുപാറപ്പുറത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിമന്‍സ് ഫോറം, കെസിവൈഎല്‍, കിഡ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ കലാവിരുന്നും നടക്കുകയുണ്ടായി. അമ്പതോളം അംഗങ്ങള്‍ ഇതില്‍ പങ്കെടുത്തതായി കോ-ഓര്‍ഡിനേറ്റര്‍ ജോജി മണലേല്‍ അറിയിച്ചു.
ഇതോടൊപ്പം കെസിസിഎസ്സിയുടെ 2022-2024 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ഇലക്ഷന്‍ കമ്മീഷണര്‍മാരായി മുന്‍ പ്രസിഡണ്ടുമാരായ ജോസ് എടാട്ടുകുന്നേല്‍ (ചീഫ്) അനില്‍ മറ്റപ്പള്ളിക്കുന്നേല്‍, ഷിജു അപ്പോഴിയില്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. എല്ലാ ക്നാനായക്കാരും ഒരുമിച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പുതിയ പ്രസിഡണ്ട് ജോസ് വെട്ടുപാറപ്പുറത്ത് സംസാരിക്കുകയുണ്ടായി.
തുടര്‍ന്ന് കെസിസിഎസ്സിയുടെ ആദ്യത്തെ കമ്മിറ്റി മീറ്റിംഗ് കൂടുകയും ഉടനെ നടക്കാനിരിക്കുന്ന ക്രിസ്മസ് കരോള്‍ ലോസാഞ്ചലസിലെ മൂന്നു സ്ഥലങ്ങളിലായി നടക്കുന്നതിന്‍റെ വിശദവിവരങ്ങള്‍ പുതിയ സെക്രട്ടറി ബിനീഷ് മാനുങ്കല്‍ അറിയിച്ചു. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട്-ജോസ് വെട്ടുപാറപ്പുറത്ത്, വൈസ് പ്രസിഡണ്ട്-സെലിന്‍ എടാട്ടുകുന്നേല്‍, സെക്രട്ടറി-ബിനീഷ് മാനുങ്കല്‍, ജോ. സെക്രട്ടറി-സ്മിത വള്ളിപ്പടവില്‍, ട്രഷറര്‍-ഇമോന്‍ തെങ്ങുംതറ, കെ.സി.വൈ.എല്‍ കോ-ഓര്‍ഡിനേറ്റര്‍-സുനിത അപ്പോഴിയില്‍, കിഡ്സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍-ലിന്‍സി തോട്ടത്തില്‍, ഗോള്‍ഡന്‍ ഏജ് കോ-ഓര്‍ഡിനേറ്റര്‍-എലിസബത്ത് ചാത്തം, കെസിസിഎന്‍എ നാഷണല്‍ കൗണ്‍സില്‍ മെംബേഴ്സ്: ജോജി മണലേല്‍, ജെയിംസ് കുടിലില്‍, ടോജോ തറയില്‍. സ്പിരിച്വല്‍ ഡയറക്ടര്‍-ഫാ. സിജു മുടക്കോടില്‍, ഓഡിറ്റര്‍-സ്റ്റീഫന്‍ വള്ളിപ്പടവില്‍.