കേരള ഡിബേറ്റ് ഫോറം യുഎസ്എ, ” തൃക്കാക്കര അസംബ്ലി ഇലക്ഷൻ, കെ.റെയിൽ, സംവാദം മേയ് 22 ന്

sponsored advertisements

sponsored advertisements

sponsored advertisements

18 May 2022

കേരള ഡിബേറ്റ് ഫോറം യുഎസ്എ, ” തൃക്കാക്കര അസംബ്ലി ഇലക്ഷൻ, കെ.റെയിൽ, സംവാദം മേയ് 22 ന്

എ.സി.ജോർജ്
ഹ്യൂസ്റ്റൺ: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തിൽ വിവിധ അവകാശവാദങ്ങളുമായി, പരസ്പരം ചെളി വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പോർക്കളത്തിൽ വിവിധ രാഷ്ട്രീയ മുന്നണികൾ കൊമ്പുകോർക്കുകയാണ്. ഭരണകക്ഷിക്കാരും എതിർകക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങൾ വാരിവിതറി അവിടത്തെ വോട്ടർമാരെ സ്വാധീനിക്കാൻ, ചാക്കിലാക്കാൻ നെട്ടോട്ടമോടുന്ന ഈ സന്ദർഭത്തിൽ അമേരിക്കൻ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവർക്കും അഭിപ്രായങ്ങൾ ഉണ്ട്. നാട്ടിൽ ആര് അധികാരത്തിൽ വന്നാലും കോരന്, അതു പോലെ പ്രവാസിക്കു എന്നും കുമ്പിളിൽ കഞ്ഞി എന്ന ഒരു അവസ്ഥയാണ്. പിന്നെ തമ്മിൽ ഭേദം ചില തൊമ്മൻമാരെ മനസ്സില്ലാമനസ്സോടെ മലയാളി തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആ തൊമ്മൻമാരും, ഇവിടത്തെ ജനങ്ങളെയും പ്രവാസികളെയും പറഞ്ഞു പറ്റിച്ച് കബളിപ്പിക്കുന്നതായി അനുഭവവേദ്യം ആയിട്ടുണ്ട്. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അഴിമതി വഞ്ചന ജനദ്രോഹ പരിപാടികൾ പദ്ധതികൾ, ധൂർത്ത്, ഖജനാവ് കട്ടുമുടിക്കൽ, സ്വജനപക്ഷപാതം തുടങ്ങിയ ചെയ്തികൾ കൊണ്ട് ജനം വീർപ്പുമുട്ടുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കൊണ്ട് സാധാരണക്കാരുടെ നടുവൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ള കൊല വഞ്ചന സ്ത്രീപീഡനം, ഗുണ്ടായിസം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ഒക്കെ കൊണ്ട് ജനം പൊറുതിമുട്ടി ഇരിക്കുകയാണ്.
ഒരു വശത്ത് രാഷ്ട്രീയക്കാരും മതങ്ങളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട്, തകർന്നുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി ഐക്യം, മൗലികവാദികളുടെ ജല്പനങ്ങൾ അഴിഞ്ഞാട്ടം ദൈവത്തിൻറെ സ്വന്തം നാടിനെ പിശാചിൻറെ നാടാക്കി മാറ്റുന്നതിൽ തെരഞ്ഞെടുപ്പ് ഗോദയിൽ മല്ലടിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വം ഉണ്ട്. ഈ പശ്ചാത്തലത്തിൽ, അവിടെ വോട്ട് ഉണ്ടായാലും ഇല്ലെങ്കിലും, നാടുമായി പൊക്കിൾകൊടി ബന്ധമുള്ള ഇവിടത്തെ പ്രവാസിക്കും അഭിപ്രായങ്ങളുണ്ട്. അവർ ഏത് രാഷ്ട്രീയ പാർട്ടികൾക്ക്, ഏത് സ്ഥാനാർത്ഥിക്ക് ഒപ്പമാണ്, അതു എന്തുകൊണ്ടാണ്? ആരാണ് അവിടെ ജയിക്കേണ്ടത്? ഈ കെ.റെയിൽ പദ്ധതി ശരിക്കും വികസനം ആണോ അത് കേരളത്തിൽ നടക്കുമോ? അതിൻറെ വരുംവരായ്കകൾ എന്തൊക്കെയാണ്?

മേയ് 22, 2022 ഞായർ വൈകുന്നേരം 8 മണിക്ക് – ന്യൂയോർക്ക് സമയം- ആണ് ഈ സും ഡിബേറ്റ് ആരംഭിക്കുക.

ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കെടുക്കാൻ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തിൽ അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഇതൊരു ജനകീയ “സും” ഡിബേറ്റ് ആയതിനാൽ നിങ്ങളുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസ് ലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്പ്ലേ ചെയ്യുന്നവരെ അഥവാ പ്രദർശിപ്പിക്കുന്നവരെ മാത്രമാണ് ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ സംസാരിക്കുവാൻ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവർക്ക് മിക്കവാറും സംസാരിക്കാൻ അവസരം കിട്ടി എന്ന് വരില്ല. ക്ഷമിക്കുക. കാര്യക്ഷമതക്കു വേണ്ടിയാണത്. എന്നാൽ ഏതൊരാൾക്കും ഫേസ്ബുക്ക് ലൈവിൽ പോയി കാണുകയും കേൾക്കുകയും ചെയ്യാവുന്നതാണ്. ഫേസ്ബുക്കിൽ Kerala Debate Forum USA അല്ലെങ്കിൽ Kerala Literary Forum USA സൈറ്റിൽ കയറി ഡിബേറ്റ്, ഓപ്പൺ ഫോറം ദർശിക്കാവുന്നതാണ്.
ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.


ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.
Date: May 22, -2022 Sunday Time: 8 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 281 741 9465 OR 832 703 5700 (whatsapp) സണ്ണി വള്ളികളം: 847 722 7598, തോമസ് ഒലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, ജോർജ് പാടിയേടം: 914 419 2395 കുഞ്ഞമ്മ മാത്യു: 281 741 8522 Information Youtube Video Link below: