ചിക്കാഗോ :കേരളാ എക്സ് പ്രസിന്റെ ചിക്കാഗോ ഓഫീസ് സന്ദർശിച്ച തോമസ് ചാഴികാടൻ എം .പിയെ ചീഫ് എഡിറ്റർ കെ .എം ഈപ്പൻ ബൊക്കെ നൽകി സ്വീകരിച്ചു .എക്സിക്യൂട്ടിവ് എഡിറ്റർ ജോസ് കണിയാലി ,മാനേജിംഗ് എഡിറ്റർ അനീഷ് ഈപ്പൻ ,ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.ബാബു പൂഴിക്കുന്നേൽ ,പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, മിഡ്വെസ്റ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ് ,ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു .കഴിഞ്ഞ മുപ്പത് വർഷക്കാലമായി അമേരിക്കൻ മലയാളി സമൂഹത്തിൽ മലയാള ഭാഷയും സംസ്ക്കാരവും നിലനിർത്തുവാൻ കേരളാ എക്സ് പ്രസ് നടത്തുന്ന പരിശ്രമങ്ങളെ തോമസ് ചാഴികാടൻ എം പി അഭിനന്ദിച്ചു.