കേരളാ എക്സ് പ്രസിന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

sponsored advertisements

sponsored advertisements

sponsored advertisements

14 August 2022

കേരളാ എക്സ് പ്രസിന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

സ്വാതന്ത്ര്യത്തിന്റെ 75
വർഷം പിന്നിടുകയാണ് ഇന്ത്യ . ‘വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു. ‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും നേരിട്ട യാതനകളില്‍ നിന്നും പോരാട്ടങ്ങള്‍ക്കൊടുവില്‍ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവന്‍ ആ വാക്കുകളില്‍ നിഴലിച്ചിരുന്നു.
ആ സന്തോഷത്തിൽ ഇന്നും ലോകം മുഴുവൻ ഉള്ള ഇന്ത്യൻ ജനത പങ്കുചേരുന്നു .വലിയ ആനന്ദമാണ് നമുക്കെല്ലാം ഈ നിമിഷം സമ്മാനിക്കുന്നത് ..
എന്നും സന്തോഷമായിരിക്കുവാൻ ഈ സ്വാതന്ത്ര്യം നമുക്ക് കൂട്ടായിരിക്കട്ടെ

കേരളാ എക്സ് പ്രസിന്റെ എല്ലാ വായനക്കാർക്ക് ,
ലോകമെമ്പാടുമുള്ള ഭാരതീയർക്ക്….
ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ
കെ.എം. ഈപ്പൻ
ചീഫ് എഡിറ്റർ

ജോസ് കണിയാലി
എക്സിക്യൂട്ടിവ് എഡിറ്റർ

കേരളാ എക്സ് പ്രസ്സ്
ചിക്കാഗോ