കേരളാ നേഴ്സ്സിനെ ജർമൻ ഗവൺമെൻറ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു

sponsored advertisements

sponsored advertisements

sponsored advertisements

2 March 2022

കേരളാ നേഴ്സ്സിനെ ജർമൻ ഗവൺമെൻറ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു

എ.സി.ജോർജ്
ഹ്യൂസ്റ്റൺ: ജർമനിയിൽ ഉള്ള കേരള ലോകസഭാംഗം ശ്രീ ജോസ് പുതുശ്ശേരിയുടെ ഒരു അറിയിപ്പ് അനുസരിച്ച് ജർമൻ ഗവൺമെൻറ് തന്നെ നേരിട്ട് കേരള ഗവൺമെൻറ് NORKA നോർക്ക വഴി ജർമനിയിലേക്ക് ജോലിക്ക് തയ്യാറുള്ള നേഴ്സ്കളെ റിക്രൂട്ട് ചെയ്യുന്നു. നിജ സ്ഥിതിയും സത്യാവസ്ഥയും ഉറപ്പുവരുത്തി ഉടൻ തന്നെ തയ്യാറുള്ളവർ ജോലിക്കായി അപേക്ഷിക്കുക.
കേരളത്തിലെ നഴ്സുമാർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സന്തോഷവാർത്ത. നോർക്ക നടത്തുന്ന സെക്കന്റ്‌ ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നിരവധി ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ്‌ ആവശ്യമില്ല. GNM മാത്രം ഉള്ളവർക്കും പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷണീയഘടകം. റിക്രൂട്ട്മെന്റ് 100% സൗജന്യം. ജർമൻ ഭാഷാപരിശീലനവും സൗജന്യം. എല്ലാവരും നിർബന്ധമായും ഇത്‌ നിങ്ങളുടെ കൂട്ടുകാർക്കായി മാക്സിമം ഷെയർ ചെയ്യണം. കാരണം ഇത്തരം അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നതാണ്. നിങ്ങളുടെ ഇതുവരെയുള്ള നഴ്സിംഗ് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സർക്കാർ ഏജൻസി ജർമനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഇല്ലല്ലോ…
അതുകൊണ്ട് തന്നെ ഇത്തരം അവസരങ്ങൾ ലഭിക്കുന്ന സമയത്ത് മാക്സിമം ഉപയോഗപ്പെടുത്തണം. നിങ്ങൾ കാത്തിരുന്ന നോർക്കയുടെ സെക്കന്റ്‌ ഫേസ് ജർമൻ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നമ്മൾ മുൻപ് അറിയിച്ചിരുന്നത് പോലെ രണ്ടാംഘട്ടത്തിൽ ജർമൻ ലാംഗ്വേജ് പരീക്ഷകൾ പാസ്സാക്കാത്തവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ലാംഗ്വേജ് പഠനം ഉൾപ്പെടെ എല്ലാം സൗജന്യമാണ്.
നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ ഒപ്പ് വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. GNM അല്ലെങ്കിൽ BSc നഴ്സിംഗ് പാസ്സായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി. നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച്‌ 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും / ഓപ്പറേഷന്‍ തീയറ്റര്‍ / സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടില്‍ തന്നെ ജര്‍മന്‍ ഭാഷയില്‍ എ1/ എ2 / ബി1 ലെവല്‍ പരിശീലനം നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ പ്രാക്റ്റിക്കൽ നഴ്‌സ്‌ ആയി ജോലിയില്‍ പ്രവേശിക്കാം. ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ദാതാവിന്റെ സഹായത്തോടെ ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനത്തിന് അവസരം ലഭിക്കും. ബി 2 ലെവല്‍ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി നിയമനം ലഭിക്കും.
രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ 2800 യൂറോയുമാണ് ശമ്പളം. ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍ triplewin.norka@kerala.gov.in.
ധാരാളം ഒഴിവുകളുണ്ട്. പോസ്റ്റ്‌ കാണുന്ന ഓരോരുത്തരും മടി കാണിക്കാതെ ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യണം. മാക്സിമം പേരിലേക്ക് ഇത്‌ എത്തണം. അവസാനതീയതിയായ മാർച്ച്‌ 10 ന് മുൻപായി മാക്സിമം പേർക്ക് അപേക്ഷിക്കാൻ കഴിയണം.