കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിക്കുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 July 2022

കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിക്കുന്നു

ന്യൂയോർക്ക് : കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു. അമ്പത് വർഷത്തെ അർത്ഥപൂർണ്ണമായ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി ഒക്ടോബർ 29 ന് വിപുലമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ വേളയിൽ മുഖ്യ അഥിതി ഡോക്ടർ ശരി തരൂർ കേരളാ സന്ദേശം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുന്നതാണ്.
ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയ്യാറാകേണ്ടതാണ്. ഒപ്പം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുള്ള പരസ്യങ്ങളും ഉൾപ്പെടുത്താനുള്ള അവസവും ഉണ്ടായിരിക്കുന്നതാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ പരസ്യത്തിനുള്ള നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾക്കും എഡിറ്റോറിയൽ ബോർഡിൽ ഉള്ളവരുമായി ബന്ധപ്പെടേണ്ടതാണ്.

സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ഓഗസ്റ് 15 ന് മുൻപായി അയച്ചിരിക്കേണ്ടതാണെന്ന് സുവനീർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവയാണ് സുവനീറിൽ ഉൾപ്പെടുത്തുക. പരസ്യങ്ങളും കൃതികളും ksamajamsouvenir@gmail.com എന്ന ഈമെയിലിൽ അയക്കാവുന്നതാണ്. രചനകൾ ജാതി, മത, വ്യക്തി, വിദ്വേഷകമായതോ രാജ്യവിധ്വംസക പ്രോത്സാഹന സന്ദേശങ്ങളോ ആകുവാൻ പാടില്ല. കൃതികളുടെ പ്രസിദ്ധീകരണ യോഗ്യത എഡിറ്റോറിയൽ ബോർഡിനായിരിക്കും.

രചനകൾ അയയ്ക്കുന്നവർ രചയിതാവിന്റെ പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോയും ഇമെയിൽ വിലാസവും ഫോൺ നമ്പറും കൃതിയോടൊപ്പം നൽകേണ്ടതാണ്. കവിതകൾ ഒരു പേജിലും ലേഖനങ്ങൾ കഥകൾ രണ്ടു പേജിലും കവിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബിജു ജോൺ കൊട്ടാരക്കര (516 445 1873) ചീഫ് എഡിറ്ററായുള്ള സുവനീർ കമ്മിറ്റിയിൽ, പോൾ ജോസ് (പ്രസിഡന്റ്- 516 526 8787), മേരി ഫിലിപ്പ് (സെക്രട്ടറി -347 254 9834), ഫിലിപ്പോസ് ജോസഫ് (ട്രെഷറർ – 917 378 3434), സിബി ഡേവിഡ് (വൈസ് പ്രസിഡന്റ് – 917 353 1242), ഷാജു സാം (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ – 647 427 4470), നന്ദകുമാർ (718 578 5670), ലീലാ മാരേറ്റ് (646 539 8443), ബെന്നി ഇട്ടീര (516 859 5756), ജോൺ ജോർജ്ജ് (347 276 5738), വർഗീസ് ജോസഫ് (516 302 3563), ഫിലിപ്പ് മഠത്തിൽ (917 459 7819), ബാബു പാറക്കൽ (516 554 1607), വർഗീസ് കോരാസൺ (516 398 5989), സജി അബ്രഹാം (917 617 3959) എന്നിവരടങ്ങുന്നതാണ് എഡിറ്റോറിയൽ ബോർഡ്.