കേരളീയം വി കെ മാധവൻകുട്ടി മാധ്യമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

27 February 2023

കേരളീയം വി കെ മാധവൻകുട്ടി മാധ്യമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു

തിരുവനന്തപുരം :കേരളത്തിലെ പ്രധാന സാമൂഹിക സംഘടന കേരളീയം സ്ഥാപകനും സീനിയർ മാധ്യമ പ്രവർത്തകനുമായിരുന്ന വി.കെ മാധവൻകുട്ടിയുടെ നാമധേയത്തിലുള്ള കേരളീയം വി.കെ മാധവൻ കുട്ടി മാധ്യമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവന അവാർഡ് മലയാള മനോരമ ടെലിവിഷൻ ചാനൽ ഡയറക്ടർ ജോണി ലുക്കോസിനും അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി എസ് രാജേഷിനും സമ്മാനിച്ചു.

മികച്ച പത്ര റിപ്പോർട്ടർ അവാർഡിന് മംഗളത്തിലെ വി പി നിസാറും മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ അവാർഡിന് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആസ്സ്‌ലം എന്നിവർ അർഹരായി 50000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുതാണ് കേരളീയം വി കെ മാധവൻ കുട്ടി മാധ്യമ പുരസ്കാരം .

അംബാസഡർ ടീ പീ ശ്രീനിവാസൻ അധ്യക്ഷനും ആർ പാർവതി ദേവി (മുൻ പി എസ്‌ സി അംഗം) പി ടി ചാക്കോ (മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറി) മുരളി (മുൻ ബ്യൂറോ ചിഎഫ് UNI) എന്നിവർ അടങ്ങിയ ജൂറി ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്

കേരളീയം ചെയർമാൻ പിവി അബ്ദുൽ വഹാബ് എം പി അദ്ധ്യ ക്ഷനായിരുന്നു ടി പി ശ്രീനിവാസൻ അവാർഡ് നേടിയവരെ പരിചയപ്പെടുത്തി ജോൺ ബ്രിട്ടാസ് എം പി വികെ മാധവൻ കുട്ടി അനുസ്മരണം പ്രഭാഷണവും കേരളീയം പ്രസിഡൻറും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ കെ മേനോൻ മുഖ്യ പ്രഭാഷണവും നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അനുമോദന പ്രസംഗം നടത്തി. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ വൈസ് ചെയർമാൻ സരോഷ് പി എബ്രഹാം വൈസ് പ്രസിഡൻ്റ് ധനജയൻ ഉണ്ണിത്താൻ എന്നിവർ ആശംസകൾ അർപ്പിച്ചു

കേരളീയം വർക്കിംഗ് ചെയർമാൻ ജി രാജമോഹൻ സ്വാഗതവും കേരളീയം അന്താരാഷ്ട്ര സെക്രട്ടറിയും നിർദ്ദിഷ്ട വി കെ മാധവൻ കുട്ടി മീഡിയ റിസർച്ച് സെൻറർ ഡയറക്ടറുമായ ലാലു ജോസഫ് നന്ദിയും പറഞ്ഞു വികെ മാധവൻ കുട്ടിയുടെ മാധ്യമ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ഉൾകൊള്ളുന്ന ചിത്ര പ്രദർശനം വി കെ മാധവൻ കുട്ടിയുടെ മകൾ അമ്മുവിനെയും മരുമകൻ കിഷോർനെയും ഒപ്പം നിർത്തി മുഖ്യമന്ത്രി നോക്കി കണ്ടൂ