സാൻ ഫ്രാൻസിസ്കോയിൽ വിസ്മയക്കാഴ്ചയായിതീർന്ന കേരളോത്സവം

sponsored advertisements

sponsored advertisements

sponsored advertisements

25 May 2022

സാൻ ഫ്രാൻസിസ്കോയിൽ വിസ്മയക്കാഴ്ചയായിതീർന്ന കേരളോത്സവം

ബിന്ദു ടിജി

ഇന്ത്യൻ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികആഘോഷത്തിൻറെ ഭാഗമായി കാലിഫോർണിയ യിലെ പ്രമുഖ മലയാളിസംഘടനകൾ സം യുക്തമായി സംഘടിപ്പിച്ച കേരളാ ഫെസ്റ്റ് ഗംഭീര വിജയമായി . ഒരു മുഴുവൻ ദിവസം നീണ്ടു നിന്ന കലാ – ഭക്ഷ്യ മേളഏവർക്കും ഒരപൂർവ്വ അനുഭവമായിരുന്നു .

നൗഫൽ കപ്പച്ചാലി ചീഫ് കോഓർഡിനേറ്റർ ആയി എഴുപത്തിയഞ്ച് വളണ്ടിയേഴ്‌സ് വിവിധ കമ്മിറ്റികളിലായി രാപ്പകൽ അധ്വാനിച്ചതിന്റെഫലമായിരുന്നു കാലിഫോർണിയ മലയാളികളുടെ കണ്ണിനും മനസ്സിനുംആനന്ദം നൽകിയ ഈ മഹാമേള .

നോർത്തേൺ കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനിലധികം സാമൂഹിക, സാമുദായിക, സാംസ്‌കാരിക മലയാളി സംഘടനകളെ വലിപ്പ ചെറുപ്പം നോക്കാതെ മലയാളി എന്ന ഒറ്റവികാരത്തിൽ ഒരു മാലയിലെ മുത്തുമണികൾ പൊലെ ഒന്നിപ്പിച്ചു പൊതുസാമൂഹിക ഉന്നമനത്തിനു പ്രവർത്തിക്കുന്നതിനായ്‌ ലെബോൺ മാത്യുമുന്നോട്ടു വെച്ച കേരളാ ഫെസ്റ്റ് എന്ന ആശയം മലയാളി സമൂഹവും സംഘടനകളും ഒത്തൊരുമയോടെ ഏറ്റെടുത്തു.

ജോസ് മാമ്പള്ളി, സുഭാഷ് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽഫിനാൻസ് കമ്മിറ്റി, രവി ശങ്കർ , മധു മുകുന്ദൻ , ലക്ഷ്‌മി ഷൈജു വുംചേർന്ന് നയിച്ച കൾച്ചറൽ കമ്മിറ്റി ഗോപകുമാർ , സുജിത്, രാജേഷ്, സജേഷ് എന്നിവർ നേതൃത്വം കൊടുത്ത ഫുഡ് കമ്മിറ്റി, കുര്യൻ ഇടിക്കുള, ഹരി പുതുശ്ശേരി, ജ്യോർജ്ജി ചേർന്ന് നയിച്ച നയിച്ച മാർക്കറ്റിങ്ങ്കമ്മിറ്റി, ടോം ചാർലി , ഷീബ, ജീൻ , അശോക് , ജാക്സൺസാരഥികളായുള്ള ലോജിസ്റ്റിക് ടീം, റ്റിജു ജോസ് , ഏയ്മി എന്നിവർ നയിച്ച KERALAFEST.COM വെബ് ടീം, ജാസ്‌മിൻ, ഇന്ദു, പ്രദീപ് എന്നിവർ നേതൃത്വം കൊടുത്ത സ്റ്റേജ് മാനേജ്മെൻറ് കമ്മിറ്റി യുമാണ് ഈമേളയുടെ മുഴുവൻ സംവിധാനവും നിർവഹിച്ചത് . ശ്രീജിത്തും കിരണും ചേർന്നൊരുക്കിയ കമാനങ്ങളും സ്റ്റേജ് അലങ്കാരങ്ങളും കേരളോത്സവനത്തിനു അധികമികവേകി.

റിയൽടർ മനോജ് തോമസ് , മിലൻ ഡിസൈൻ കൊച്ചി എന്നിവർആയിരുന്നു പരിപാടിയുടെ പ്ലാറ്റിനം സ്പോസർമാർ . മനോജ് തന്നെയാണ് റാഫിൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് . തമ്പി ആന്റണി, രാജൻ ജോർജ്ജ് , ടോണി തോമസ് എന്നിവർ ആയിരുന്നു ഗോൾഡ്സ്പോൺസേർസ്. ഇവരുൾപ്പെടെ മുപ്പത്തിഅഞ്ചിൽപരം സ്പോൺസർമാരുടെ ഉദാരമായ സംഭാവനയാണ് ഈ പരിപാടിയുടെ നടത്തിപ്പിന് ഊർജ്ജം നൽകിയത്.

രാവിലെ ഘോഷയാത്രയും ചെണ്ടമേളവും ആഘോഷപരിപാടികൾക്ക്തുടക്കം കുറിച്ചു. കവിതാ കൃഷ്ണൻ ന്റെ നേതൃത്തിൽ എഴുപതോളം പേർപങ്കെടുത്ത മെഗാ തിരുവാതിര, ആശാ മനോജ് നയിച്ച പഞ്ചാരിമേളം, മധുമുകുന്ദൻ ന്റെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം , മേരിദാസൻ, ആന്റണിഇല്ലിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രിയ ഇനമായചെണ്ടമേളം, അലീന ജാക്സ് നേതൃത്വം നൽകിയ ബേ മലയാളിവുമൺസ് ഫോറം ഒരുക്കിയ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ ഓപ്പൺസ്റ്റേജിൽ “പകൽ പൂരം ” ആയി അരങ്ങേറി .

കലാമേളയുടെ രണ്ടാം ഘട്ടം കേരളാ ഫെസ്റ്റ് തീം സോങ് ആയ “എന്റെകേരളം” മത – സാംസ്‌കാരിക വൈവിധ്യത്തിലും ഏകത്വംഹൃദയത്തിലേറ്റാൻ സഹിഷ്ണുത കാണിക്കുന്ന കേരളം എന്ന ആശയംഉൾകൊണ്ട് ബിന്ദു ടിജി എഴുതിയ വരികൾക്ക് സാൻ ഫ്രാൻസിസ്കോയിലെ അനുഗ്രഹീത മ്യൂസിഷ്യൻ ബിനു ബാലകൃഷ്ണൻ സംഗീതം നൽകി. ലക്ഷ്‌മി ഷൈജു ആണ് ഈ ഗാനത്തിന്റെ നൃത്താ വിഷ്കാരം ഒരുക്കിയത് . കേരളത്തിന്റെ ആചാര വിചാര വികാര സംസ്കാരസൗന്ദര്യത്തെ അപ്പാടെ ഒപ്പിയെടുക്കും വിധം “എന്റെ കേരളം” സമർത്ഥരായ നർത്തകികൾ അരങ്ങിലെത്തിച്ചു

തുടർന്ന് കലാമണ്ഡലം സുപ്രിയ സംവിധാനം നിർവഹിച്ച ക്ലാസിക്കൽഫ്യൂഷൻ ഡാൻസ്, പ്രണവം ഡാൻസ് സ്കൂൾ രേണുക മേനോൻഒരുക്കിയ നാടോടി നൃത്തം , ശ്രീപത്മം ഡാൻസ് സ്കൂൾ ആർട്ട്ഡയറക്ടർ ഭൈരവി നെടുങ്ങാടി യും സംഘവും അവതരിപ്പിച്ചമോഹിനിയാട്ടം, പാർവതി സുധീഷ് ഒരുക്കിയ മാർഗ്ഗം കളി , സേതുലക്ഷ്‌മി പ്രദീപ് അണിയിച്ചൊരുക്കിയ ഒപ്പന തുടങ്ങിയകലാപരിപാടികൾ അരങ്ങേറി . മധു മുകുന്ദനും സംഘവും അവതരിപ്പിച്ചകഥാപ്രസംഗം കാണികളിൽ ഗൃഹാതുരത്വം ഉണർത്തി. മഹാകവി ജിയുടെ ചന്ദനക്കട്ടിൽ തന്മയത്തത്തോടെ മധുവും സംഘവും ജനങ്ങൾക്ക്പകർന്ന് നൽകി .

ഒടുവിലത്തെ ഇനമായ ഗാനമേള കാണികളെ ആനന്ദനിർവൃതിയിലാഴ്ത്തി . മ്യൂസിക് ഇന്ത്യ ഫൌണ്ടേഷൻ ആണ് മനോഹരമായ ഗാനങ്ങൾ ചേർത്ത് , ലൈവ് ഓർക്കസ്ട്ര യോടെയുള്ളഗാനമേളക്ക് നേതൃത്വം കൊടുത്തത്.

പ്രമുഖ മലയാളി കലാ – കായിക -സാംസ്കാരിക സംഘടന കളായ ബേമലയാളി , സി.ബി.വി.സി , ഫൊക്കാന, ഫോമാ , കെ സി സി എൻ സി , ലയൺസ് ക്ലബ്, എം എ സി സി, മൈത്രി , മങ്ക , മലയാളിഅസോസിയേഷൻ ഓഫ് സോലാനൊ ,മ്യൂസിക്ഇന്ത്യ ഫൌണ്ടേഷൻ , മോഹം , എൻ എസ് എസ് , സർഗ്ഗം ,സർഗ്ഗവേദി , തപസ്യആർട്സ് , വനിത എന്നിവ ചേർന്നാണ് കേരളാ ഫെസ്റ്റ് എന്ന സങ്കൽപം യാഥാർഥ്യമാക്കിയത് . കേരളീയ ഭക്ഷണ വിഭവങ്ങളും , ഉയർന്ന നിലവാരംപുലർത്തിയ വാദ്യ മേളങ്ങളും ദൃശ്യ – ശ്രവ്യ വിസ്മയങ്ങളും ഒന്നിച്ചണിനിരന്ന മഹോത്സവം തന്നെ യായിരുന്നു കേരളോത്സവം . സാൻഫ്രാൻസിസ്കോ യിൽ ഇത്തരം ഒരു മേള ആദ്യമായാണ്സംഘടിപ്പിക്കപ്പെട്ടത്.

അവതരണ നൃത്തവും മറ്റു പരിപാടികളും ആസ്വദിക്കുവാൻ ലിങ്ക് ഇതാ