റോയി മുളകുന്നം
വള്ളത്തോൾ കവിതകൾ പറയുന്നതു പോലെ നമ്മൾ നമ്മളെ തന്നെ അറിയുന്നത് അമ്മയിലൂടെ എന്ന പോലെ നമ്മൾ ലോകത്തെ അറിയുന്നത് നമ്മുടെ മാതൃഭാഷയിലൂടെയാണ്. ലോകത്ത് എവിടെ എത്തിയാലും നാം അവിടെ ജീവിക്കുവാൻ സ്വയം പരുവപ്പെടുക അവിടങ്ങളിലെ സംസ്ക്കാരങ്ങളെയും ജീവിത രീതികളെയും ബഹുമാനിക്കുകയും സായത്തകമാക്കുകയും ചെയ്യുക വഴിയാണ്. ഇത് മലയാളികൾക്കുള്ള ഒരു സവിശേഷകതയാണ്. മറ്റുള്ളവർക്കും ഇത് കണ്ടേക്കാം. നമ്മുടെ അസ്തിത്വം നിലനിർത്താൻ ധാരാളം അസ്സോസിയേഷനുകളും സംഘടനകളും ആരംഭിക്കുകയും ആളെണ്ണം കൂടുമ്പോൾ അത് പിളരുകയും എല്ലാം ചെയ്യുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളികൾക്കെല്ലാം അഭിമാനമായി അമേരിക്കൻ പൊതുരാഷ്ട്രീയത്തിൽ ഇറങ്ങി ഇല്ലിനോയ്സ് എന്ന അമേരിക്കയിലെ ജനസംഖ്യാടിസ്ഥാനത്തിൽ വലിപ്പത്തിൽ ആറാമത്തെ വലിയ സംസ്ഥാന നിയമ നിർമാണ സഭയിലേക്ക് വാശിയേറിയ തിരഞ്ഞെടുപ്പു മത്സരത്തിലൂടെ വിജയിച്ച കെവിൻ ഓലിക്കൽ ഹൗസ് സ്പീക്കർ ഇമ്മാനുവൽ ക്രിസ് വെൽച്ച് മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്ത് തന്റെ ഔദ്യോഗിക കർമ്മമണ്ഡലത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻറുമാർ എന്ന നിലയിൽ മാത്രമല്ല ലോക നേതാക്കളായി മാറിയ, ലോകം എന്നും ആധരിക്കുന്ന എബ്രാഹം ലിങ്കണും ബറാക്ക് ഒബാമയും തങ്ങളുടെ രാഷ്ട്രീയ, നിയമ നിർമ്മാണ സഭാ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ച ഇല്ലിനോയ്സ് നിയമ നിയമ നിർമ്മാണ സഭയിലേക്ക് കടന്നു വന്നിരിക്കയാണ് കെവിൻ ഓലിക്കൽ. ഏറ്റവും പുരോഗമന കാഴ്ചപ്പാടുകളുള്ള കെവിൻ ഓലിക്കലിന്റെ സഭയിലെ പ്രാധിനിത്യം പുതിയ പുതിയ നിയമ നിർമ്മാണങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പ്രതിധ്വനിക്കും എന്ന് നമുക്ക് വിശ്വസിക്കാം, ആ ഉറപ്പ് ദ്ദേഹം നമുക്ക് വാക്ധാനം ചെയ്യുകയും ചെയ്യുന്നു. ഇല്ലിനോയ്സും കേരളവുമായുള്ള ഒരു സർക്കാർ തല പാലമായി കെവിന് പ്രവർത്തിക്കുവാൻ സാധിക്കും എന്നു നമുക്ക് പ്രത്യാശിക്കാം. ഇങ്ങനെ വിവിധങ്ങളായ അവസരങ്ങളാണ് നമുക്ക് കരഗതമായിരിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നമുക്ക് നേരാം.