വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2

sponsored advertisements

sponsored advertisements

sponsored advertisements

19 April 2022

വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2

താന്‍ വെട്ടിപ്പിടിച്ചെടുത്ത് കഴിഞ്ഞ കെജിഎഫ് എന്ന സാമ്രാജ്യത്തില്‍ റോക്കി ഭായ് ഇനിയെന്ത് ചെയ്യും എന്ന ആകാംഷ ലക്ഷക്കണക്കിന് ആരാധകരെ തീയേറ്ററിലെത്തിച്ചപ്പോള്‍ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപ. റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിനെ തകര്‍ത്ത് ഭീമമായ കളക്ഷന്‍ സ്വന്തമാക്കിയത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറി. റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 കോടിക്ക് താഴെയായിട്ടില്ല. (kgf 2 collection 550 crore)

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫിന്റെ റിലീസ് ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ റോക്കി ഭായിയും കൂട്ടരും ബോക്‌സ് ഓഫീസിനെ തകര്‍ത്ത് വാരി. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആണ് ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ ഈ വാരാന്ത്യത്തില്‍ നേടിയ ചിത്രം.