കെ.എച്ച്. എൻ. എ ജുഡീഷ്യൽ കമ്മറ്റി: അനിൽ കുമാർ പിള്ള ചെയർമാൻ, ടി.എൻ. നായർ, സതീശൻ നായർ അംഗങ്ങൾ

sponsored advertisements

sponsored advertisements

sponsored advertisements

25 April 2022

കെ.എച്ച്. എൻ. എ ജുഡീഷ്യൽ കമ്മറ്റി: അനിൽ കുമാർ പിള്ള ചെയർമാൻ, ടി.എൻ. നായർ, സതീശൻ നായർ അംഗങ്ങൾ

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് മൂന്നംഗ ജുഡീഷ്യൽ കമ്മറ്റി. അനിൽ കുമാർ പിള്ള ചെയർമാനായും , ടി .എൻ. നായർ, സതീശൻ നായർ എന്നിവർ അംഗങ്ങളുമായാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. ഭരണ ഘടനയ്ക്കും, നിയമാവലിക്കും അനുസൃതമായി ജനറൽ ബോഡി നടത്തിയ ഏതെങ്കിലും തെരഞ്ഞെടുപ്പുകൾക്കോ നിയമനങ്ങൾക്കോ അംഗങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ , കൂടാതെ എക്സിക്യുട്ടീവ് കമ്മറ്റിയും ട്രസ്റ്റി ബോർഡും എടുത്ത തീരുമാനങ്ങൾക്ക് അംഗങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ മറ്റിതര തർക്കങ്ങൾ ജുഡീഷ്യൽ കമ്മിറ്റിക്ക് സമർപ്പിച്ച് കമ്മറ്റി അന്വേഷണം നടത്തി പരിഹാരം തേടുവാനുള ഉത്തരവാദിത്വം ജുഡീഷ്യൽ കമ്മറ്റിയിൽ നിക്ഷിപ്തമാണ്.

അനിൽ കുമാർ പിള്ള സംഘടനയുടെ മുൻ പ്രസിഡന്റും ചെയർമാനുമായിരുന്നു. കൂടാതെ ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ്, മറ്റു വിവിധ സാമൂഹികസാംസ്കാരിക സംഘടനകളുടെ പ്രസിഡന്റ്, മറ്റു വിവിധ സ്ഥാന മാനങ്ങൾ, സ്‌കോക്കി വില്ലേജ് കമ്മീഷണർ തുടങ്ങി വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.

അനിൽ കുമാർ പിള്ള

ടി.എൻ. നായർ സംഘടനയുടെ മുൻ പ്രസിഡന്റും ചെയർമാനുമായിരുന്നു. കൂടാതെ ഡാളസ് കരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്, മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രസിഡന്റ്, മറ്റു പദവികൾ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടി.എൻ. നായർ

സതീശൻ നായർ രണ്ടു തവണ സംഘടനയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, ഡയറക്ടർ ബോർഡ് മെമ്പർ, പി.ആർ. ഒ, കൂടാതെ മറ്റു ദേശീയ സാംസ്കാരിക സാമൂഹിക സംഘടനകളിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ലോക കേരള സഭ മെമ്പർ കൂടിയായിരുന്നു.

സതീശൻ നായർ